വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ം ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധം: ജാ​ഗ്ര​താ സ​മി​തി
Thursday, May 26, 2022 11:17 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ത്യ​​യു​​ടെ മ​​ഹ​​ത്താ​​യ ജ​​നാ​​ധി​​പ​​ത്യ​​ത്തെ​​യും ഭ​​ര​​ണ​​ഘ​​ട​​ന​യെ​​യും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഒ​​രി​​ക്ക​​ലും ഭാ​​ഷാ, മ​​ത​ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശ​​ങ്ങ​​ൾ ക​​വ​​ർ​​ന്നെ​​ടു​​ക്കു​​ന്ന നി​​ല​​പാ​​ടു സ്വീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും സ്വ​​കാ​​ര്യ എ​​യ്ഡ​​ഡ് വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ അ​​ധ്യാ​​പ​​ക​​നി​​യ​​മ​​നം പി​​എ​​സ്‌​​സി​​ക്കു വി​​ട​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​വും ജ​​നാ​​ധി​​പ​​ത്യ വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ​​ബ്ലി​​ക് റി​​ലേ​​ഷ​​ൻ​​സ് ജാ​​ഗ്ര​​താ സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ജ​​നാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​യി​​ൽ ഭാ​​ഷാ, മ​​ത ​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ നി​​ല​​നി​​ൽ​​പ്പി​​നു​​വേ​​ണ്ടി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​വ​​കാ​​ശ​​മാ​​ണ് വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ സ്ഥാ​​പി​​ച്ചു ന​​ട​​ത്തു​​ക​​യെ​​ന്ന​​ത്.
വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലെ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​നും വി​​ദ്യാ​​ർ​​ഥി പ്ര​​വേ​​ശ​​ന​​ത്തി​​നു​​മു​​ള്ള സ്വാ​​ത​​ന്ത്ര്യം ഈ ​​അ​​വ​​കാ​​ശ​​ത്തി​​ന്‍റെ അ​​ഭി​​വാ​​ജ്യ​​ഘ​​ട​​ക​​മാ​​ണെ​​ന്നു പ​​ര​​മോ​​ന്ന​​ത കോ​​ട​​തി​​ക​​ൾ നി​​ര​​ന്ത​​രം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണ്. ഇ​​തി​​നു വി​​രു​​ദ്ധ​​മാ​​യ നി​​ല​​പാ​​ടു​​ക​​ൾ ജ​​നാ​​ധി​​പ​​ത്യ വി​​രു​​ദ്ധം ത​​ന്നെ​​യാ​​ണ്. കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മൂ​​ഹ്യ, സാ​​ന്പ​​ത്തി​​ക, സാം​​സ്കാ​​രി​​ക വ​​ള​​ർ​​ച്ച​​യി​​ൽ എ​​ന്തി​​നേ​​ക്കാ​​ളും ഏ​​റെ സ്വാ​​ധീ​​നം ചെ​​ലു​​ത്തി​​യി​​ട്ടു​​ള്ള​​ത് ഇ​​വി​​ടു​​ത്തെ മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ വി​​ദ്യാ​​ല​​യ​​ങ്ങ​​ളാ​​ണ്. ഏ​​റ്റ​​വും പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്കു​പോ​​ലും മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലൂ​​ടെ റി​​സ​​ൽ​​ട്ടി​​ൽ മു​​ന്പ​​ന്തി​​യി​​ൽ നി​​ൽ​​ക്കു​​ന്ന, ക​​ലാ-​​കാ​​യി​​ക രം​​ഗ​​ങ്ങ​​ളി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ചു നി​​ൽ​​ക്കു​​ന്ന ഈ ​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളെ ത​​ക​​ർ​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​യി​​ട്ടെ ഈ ​​ആ​​ശ​​യ പ്ര​​ച​​ര​​ണ​​ത്തെ കാ​​ണാ​​ൻ ക​​ഴി​​യൂ.

ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. റ​​വ. ഡോ.​​ ഫി​​ലി​​പ്പ് നെ​​ൽ​​പു​​ര​​പ​​റ​​ന്പി​​ൽ വി​​ഷ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. അ​​തി​​രൂ​​പ​​ത പി​​ആ​​ർ​​ഒ ജോ​​ജി ചി​​റ​​യി​​ൽ, ഫാ. ​​ജോ​​സ​​ഫ് പ​​ന​​ക്കേ​​ഴം, ജോ​​ർ​​ജ് കോ​​ടി​​ക്ക​​ൽ, ബി​​നു കു​​ര്യാ​​ക്കോ​​സ്, ജോ​​ർ​​ജ് ജോ​​സ​​ഫ് പാ​​ണം​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.