പ​ത്ത​നം​തി​ട്ട​യി​ല്‍ ആധു​നി​ക ഭ​ക്ഷ്യ​പ​രി​ശോ​ധ​നാ ലാ​ബ്: മ​ന്ത്രി വീ​ണ
Thursday, May 26, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ അ​ത്യാ​ധു​നി​ക ജി​ല്ലാ ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബ് സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. പ​ത്ത​നം​തി​ട്ട ടൗ​ണി​ന​ടു​ത്ത് ആ​ന​പ്പാ​റ​യി​ലെ 11 സെ​ന്‍റ് വ​സ്തു​വി​ലാ​ണ് ലാ​ബ് സ​ജ്ജ​മാ​ക്കു​ന്ന​ത്. 3.1 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു നി​ല​യു​ള്ള അ​ത്യാ​ധു​നി​ക ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്. ഈ ​ലാ​ബ് പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ എ​ല്ലാ​ത്ത​രം ഭ​ക്ഷ്യ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളും സാ​ധ്യ​മാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ത്യാ​ധു​നി​ക ഹൈ ​എ​ന്‍​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഈ ​ഭ​ക്ഷ്യ പ​രി​ശോ​ധ​നാ ലാ​ബി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്. വി​വി​ധ സൂ​ക്ഷ്മാ​ണു പ​രി​ശോ​ധ​ന​ക​ള്‍, കീ​ട​നാ​ശി​നി പ​രി​ശോ​ധ​ന​ക​ള്‍, മൈ​ക്കോ​ടോ​ക്‌​സി​ന്‍ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കും. നി​ല​വി​ല്‍ ശ​ബ​രി​മ​ല​യ്ക്കാ​യി പ​ത്ത​നം​തി​ട്ട​യി​ല്‍ ചെ​റി​യൊ​രു ലാ​ബ് മാ​ത്ര​മാ​ണു​ള്ള​ത്. കു​ടി​വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള ലാ​ബി​ലൂ​ടെ ന​ട​ത്താ​ന്‍ ക​ഴി​യു​ക. മ​റ്റ് ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷാ ലാ​ബി​ലേ​ക്കാ​ണ് അ​യ​യ്ക്കു​ന്ന​ത്.