ഉ​ണ്ട​യി​ല്ലാ വെ​ടി! കാട്ടുപന്നിയെ വെടിവയ്ക്കൽ: നി​ല​വി​ൽ അ​ധി​കാ​രം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്
Thursday, May 26, 2022 11:14 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ​ക്കു കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ക​ർ​ഷ​ക​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടി​ല്ലെ​ന്ന വാ​ദം ശ​ക്തി​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​ധി​കാ​രം പ​രി​മി​ത​മാ​യെ​ങ്കി​ലും ന​ൽ​കി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ൽ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് അ​തി​ൽ തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രെ​യും ചേ​ർ​ത്തു​കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​മെ​ന്നാ​ണ് നി​ല​വി​ലെ നി​ർ​ദേ​ശം.

ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ൽ റാ​ന്നി, കോ​ന്നി വ​നം​ഡി​വി​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജാ​ഗ്ര​താ സമി​തി​ക​ൾ രൂ​പീ​ക​രി​ച്ചി​രു​ന്നു. പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ ഓ​രോ ആ​റു​മാ​സം ക​ഴി​യു​ന്തോ​റും ഉ​ത്ത​ര​വ് പു​തു​ക്കി ന​ൽ​കു​ന്നു​മു​ണ്ട്. ഇ​തി​ന്‍റെ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​ണ് പു​തി​യ ഉ​ത്ത​ര​വെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഉ​ത്ത​ര​വ് പ്രാ​യോ​ഗി​ക​മോ...?

കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ടാ​ക്കു​ന്ന മേ​ഖ​ല​യി​ൽ മാ​ത്ര​മാ​യി​രി​ക്കും വെ​ടി​വ​യ്ക്കാ​നു​ള്ള അ​ധി​കാ​ര പ​രി​ധി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഒ​രു പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡി​ൽ കൃ​ഷി​ക്കും മ​നു​ഷ്യ​ർ​ക്കും ശല്യക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടാ​ൽ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു ന​ട​പ​ടി​യി​ലേ​ക്കു ക​ട​ക്കു​മ്പോ​ഴേ​ക്കും കാ​ട്ടു​പ​ന്നി​ക​ൾ അ​തി​ർ​ത്തി ക​ട​ക്കും. അ​ടു​ത്ത വാ​ർ​ഡി​ൽ കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തി​യാ​ൽ പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കും അ​തു ബോ​ധ്യ​പ്പെ​ട​ണം.

അ​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി എ​ത്തു​ന്ന​തെ​ങ്കി​ൽ ആ ​പ​ഞ്ചാ​ത്തി​ലെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അ​നു​മ​തി ന​ൽ​ക​ണം. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ കാ​ണു​ന്ന സ്ഥ​ല​ത്തു ന​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യാ​ലേ പ്ര​യോ​ജ​ന​മു​ണ്ടാ​കൂ​വെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട‌​ക്കു​മ്പോ​ൾ കാ​ട്ടു​പ​ന്നി ത​ങ്ങു​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ട​തു​ണ്ട്.

വ​ന​മേ​ഖ​ല​യി​ൽ ലൈ​സ​ൻ​സി​ല്ല

കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​തു വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ലാ​ക​ട്ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​കി​ല്ല. തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​ർ ഇ​ല്ലെ​ന്ന​തു ത​ന്നെ പ്ര​ധാ​ന കാ​ര​ണം. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ തോ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കാ​റി​ല്ല. റ​വ​ന്യു, ആ​ഭ്യ​ന്ത​രം, വ​നം​വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​മാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ തോ​ക്ക് ലൈ​ൻ​സ് അ​നു​വ​ദി​ക്കാ​റു​ള്ളൂ.

വെ​ടി​വ​യ്ക്കു​ന്ന​വ​ർ​ക്ക് 1000 രൂ​പ

നി​ല​വി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​ഗ്ര​താ സ​മി​തി​ക​ൾ മു​ഖേ​ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചി​ടു​ന്ന​തി​ന് ആ​യി​രം രൂ​പ​യാ​ണ് വ​നം​വ​കു​പ്പ് പ്ര​തി​ഫ​ലം ന​ൽ​കു​ന്ന​ത്. ഇ​തു പോ​രെ​ന്നാ​ണ് തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​ർ പ​റ​യു​ന്ന​ത്. പ​ന്നി ഒ​രു സ്ഥ​ല​ത്തു​നി​ന്നു മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റി​ക്കൊ​ണ്ടി​രി​ക്കും. പ​ല ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. ഇ​തി​നു വാ​ഹ​ന​ത്തി​ന്‍റെ ഇ​ന്ധ​ന​ച്ചെ​ല​വും പോ​ലും 1000 രൂ​പ​യി​ൽ നി​ൽ​ക്കി​ല്ല. വെ​ടി​വ​യ്ക്കാ​നു​ള്ള ഒ​രു തി​ര​യ്ക്ക് 200 രൂ​പ​യാ​ണ് വി​ല. വെ​ടി കൊ​ണ്ടി​ല്ലെ​ങ്കി​ൽ തി​ര​ക​ളു​ടെ എ​ണ്ണം കൂ​ടും.

വെ​ടി​വ​യ്ക്കു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ മാം​സം മ​ണ്ണെ​ണ്ണ​യോ പെ​ട്രോ​ളോ ഒ​ഴി​ച്ച് ക​ത്തി​ച്ചു​ക​ള​യു​ക​യാ​ണ് രീ​തി. ഇ​തി​നു മാ​റ്റം​വ​രു​ത്തി മാം​സം വി​ല്പ​ന ന​ട​ത്തി സ​ർ​ക്കാ​രി​ലേ​ക്കു ഫ​ണ്ട് സ്വ​രു​ക്കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​ർ​ന്നി​രു​ന്നു.

എ​ബി​ൻ തോ​മ​സ് കൈ​ത​വ​ന, ഷാ​ജി പ​ന​വേ​ലി​ൽ (റാ​ന്നി), പി.​കെ. സു​കു എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ മു​ഖേ​ന കാ​ട്ടു​പ​ന്നി​ക​ളെ ഏ​റ്റ​വു​മ​ധി​കം വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ത്.

ലൈ​സ​ൻ​സു​ള്ള​വ​ർ പ​റ​യു​ന്നു....

പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന​തു സം​ശ​യ​മാ​ണ്. മ​റ്റൊ​രു പ​ഞ്ചാ​യ​ത്തി​ലേ​ക്കാ​ണ് പ​ന്നി ഓ​ടി​പ്പോ​കു​ന്ന​തെ​ങ്കി​ൽ ആ ​പ​ഞ്ചാ​യ​ത്തി​ൽ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി കാ​ണി​ല്ല. രാ​ത്രി​യി​ലാ​ണ് കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ൻ പോ​കു​ന്ന​ത്. ആ​ളു​ക​ളെ മാ​റ്റി വേ​ണം വെ​ടി​വ​യ്ക്കാ​ൻ. വ​നം​വ​കു​പ്പു​കാ​ർ വ​രു​ന്ന​തു​വ​രെ പ​ന്നി​ക​ൾ​ക്കു കാ​വ​ലി​രി​ക്കു​ക​യും വേ​ണം.

- എ​ബി​ൻ തോ​മ​സ് കൈ​ത​വ​ന

ജ​ന​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു ത​ന്നെ ബു​ദ്ധി​മു​ട്ടാ​ണ്. വെ​ടി​വ​യ്ക്കു​മ്പോ​ൾ അ​തി​ന്‍റേ​താ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കും. ഡീ​സ​ൽ അ​ട​ക്കം വ​ലി​യ ചെ​ല​വു​ള്ള പ​രി​പാ​ടി കൂ​ടി​യാ​ണി​ത്.

- ഷാ​ജി പ​ന​വേ​ലി​ൽ

കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​തി​ലേ​ക്ക് വ​രു​മെ​ങ്കി​ൽ പ്ര​ശ്ന​മി​ല്ല. വ​നം​വ​കു​പ്പ് കൃ​ത്യ​മാ​യി എ​ല്ലാം പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് വി​ളി​ക്കു​ന്ന​ത്. ന​ട​പ​ടി ക്ര​മം പ​ഞ്ചാ​യ​ത്തി​ലേ​ക്കെ​ത്തു​മ്പോ​ൾ പ്രാ​യോ​ഗി​ക​മാ​യി ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കും. പ​ഞ്ചാ​യ​ത്ത് ആ​കു​മ്പോ​ൾ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

- പി.​കെ. സു​കു