സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി
Wednesday, May 25, 2022 10:33 PM IST
തി​രു​വ​ല്ല: 41-ാമ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ വി​ജ​യ​ത്തോ​ടെ തി​രു​വ​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് കോ​ട്ട​യ​ത്തി​നെ​യാ​ണ് പ​ത്ത​നം​തി​ട്ട പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ആ​തി​ഥേ​യ ജി​ല്ല ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.
കൊ​ല്ലം ജി​ല്ല​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി തൃ​ശൂ​ര്‍ ജി​ല്ല​യും ആ​ല​പ്പു​ഴ ജി​ല്ല​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല്‌ ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി എ​റ​ണാ​കു​ളം ജി​ല്ല​യും ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.
ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല ഒ​രു ഗോ​ളി​ന് ഇ​ടു​ക്കി​യേ​യും, മ​ല​പ്പു​റം ജി​ല്ല ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍​ക്ക് ക​ണ്ണൂ​രി​നെ​യും വ​യ​നാ​ട് ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് പാ​ല​ക്കാ​ടി​നേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി, ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.
ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് കോ​ഴി​ക്കോ​ട് ജി​ല്ല തൃ​ശൂ​രി​നേ​യും വൈ​കു​ന്നേ​രം എ​റ​ണാ​കു​ളം പ​ത്ത​നം​തി​ട്ട​യേ​യും നേ​രി​ടും.
മാ​ര്‍​ത്തോ​മ്മ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വ​ര്‍​ഗീ​സ് മാ​ത്യൂ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​റ​ജി​നോ​ള്‍​ഡ് വ​ര്‍​ഗീ​സ്, ജോ​യി പൗ​ലോ​സ്, റ​ന്‍​ജി ജേ​ക്ക​ബ്, ഡോ. ​ജോ​ര്‍​ജ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.