കാ​ട്ടു​പ​ന്നി: വെ​ടി​പൊ​ട്ടു​മോ?
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി​യു​ടെ രൂ​ക്ഷ​മാ​യ ശ​ല്യം നേ​രി​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കു പു​തി​യ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ഗു​ണം ചെ​യ്യു​മോ...? സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ജി​ല്ല​യി​ല്‍ ഉ​യ​രു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മാ​ണ് ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്.
തീ​രു​മാ​ന​പ്ര​കാ​രം വി​ഷ​പ്ര​യോ​ഗം, സ്ഫോ​ട​ക വ​സ്തു പ്ര​യോ​ഗം, വൈ​ദ്യു​തി ഷോ​ക്കേ​ല്പി​ക്ക​ല്‍ എ​ന്നീ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ന്‍ പാ​ടി​ല്ല.
പെ​രു​ത്ത ശ​ല്യം
മ​ല​യോ​ര മേ​ഖ​ല കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്നി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി. കേ​ന്ദ്ര വ​നം, വ​ന്യ​ജീ​വി നി​യ​മ​പ്ര​കാ​രം കാ​ട്ടു​പ​ന്നി​യെ ന​ശി​പ്പി​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നി​രി​ക്കേ ഇ​വ​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ല്‍​പെ​ടു​ത്തി ന​ശി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് കേ​ര​ളം ഉ​യ​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍, ഇ​തി​നോ​ടു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല സ​മീ​പ​ന​മ​ല്ല സ്വീ​ക​രി​ച്ച​ത്.
വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു വി​ദൂ​ര​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും കാ​ട്ടു​പ​ന്നി അ​തി​രൂ​ക്ഷ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. കൃ​ഷി​ക്കു മാ​ത്ര​മ​ല്ല മ​നു​ഷ്യ​ജീ​വ​നു പോ​ലും ഇ​വ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്.
പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ര്‍​മ​സ​മി​തി​ക്കു ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ വെ​ടി​വ​യ്ക്കാം. തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​രെ എം ​പാ​ന​ല്‍ ചെ​യ്തു ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ഇ​വ​യെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ.
മ​ല​യോ​ര​ത്തി​നു
ഗു​ണ​ക​രം:
ജ​നീ​ഷ് കു​മാ​ര്‍
കോ​ന്നി: കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം മ​ല​യോ​ര ജ​ന​ത​യ്ക്കു വേ​ണ്ടി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ.
ഏ​റ്റ​വും പ്രാ​യോ​ഗി​ക​മാ​യ തീ​രു​മാ​ന​മാ​ണി​ത്. ഈ ​പ്ര​ശ്ന​മാ​ണ് എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ത​ന്‍റെ ആ​ദ്യ ഇ​ട​പെ​ട​ൽ. ഉ​ത്ത​ര​വ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ന്‍ വ​നം, ത​ദ്ദേ​ശ വ​കു​പ്പു​ക​ള്‍ ഏ​കോ​പി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം.
സ്വാ​ഗ​തം ചെ​യ്യു​ന്നു: പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ
റാ​ന്നി: കാ​ട്ടു​പ​ന്നി​ക​ളെ ന​ശി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ. നാ​ട്ടി​ല്‍ പെ​റ്റു​പെ​രു​കി​യ കാ​ട്ടു​പ​ന്നി​ക​ള്‍ മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ സാ​ഹ​ച​ര്യ​മാ​ണ്.
1972ലെ ​വ​ന്യ​ജീ​വി നി​യ​മം ഭേ​ദ​ഗ​തി​യാ​ണ് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​ര​മെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ്‍ പ​റ​ഞ്ഞു. ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച് എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ നി​ര​വ​ധി ത​വ​ണ സ​ബ്മി​ഷ​ന്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തു ഫ​ലം ക​ണ്ട​തി​ല്‍ ചാ​രി​താ​ർ​ഥ്യ​മു​ണ്ട്.
ക്ഷു​ദ്ര​ജീ​വി​യാ​ക്കാ​തെ വ​ഴി​യി​ല്ല: കി​ഫ
പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കാ​തെ ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍​ക്ക് അ​ധി​കാ​രം ന​ല്‍​കു​ന്നു​വെ​ന്ന​ത​ട​ക്ക​മു​ള്ള തീ​രു​മാ​ന​ങ്ങ​ള്‍ ക​ര്‍​ഷ​ക​രു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു കി​ഫ ലീ​ഗ​ല്‍ സെ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​ണി കെ. ​ജോ​ര്‍​ജ്. കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ല്‍​പെ​ടു​ത്താ​നു​ള്ള അ​നു​മ​തി കേ​ന്ദ്രം നി​ഷേ​ധി​ച്ച​പ്പോ​ള്‍ ത​ന്നെ അ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കു​ക​യു​മാ​യി​രു​ന്നു വേ​ണ്ട​ത്. ബി​ഹാ​റി​ലും ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലും അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ക്ഷു​ദ്ര​ജീ​വി ഗ​ണ​ത്തി​ല്‍​പെ​ടു​ത്തി ഉ​ത്ത​ര​വ് ന​ല്‍​കി​യി​ട്ടു​ള്ള​താ​ണ്. കാ​ട്ടു​പ​ന്നി അ​ട​ക്കം പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ക്ഷു​ദ്ര​ജീ​വി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തി​ല്‍ ന്യാ​യീ​ക​ര​ണ​മി​ല്ല.
തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​ര്‍​ക്കു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നു​വെ​ന്ന​താ​ണ് പു​തി​യ തീ​രു​മാ​നം. കേ​ര​ള​ത്തി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കാ​ന്‍ ത​ന്നെ ബു​ദ്ധി​മു​ട്ടാ​ണ്. വ​ന​മേ​ഖ​ല​യ്ക്ക​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തോ​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കി​ല്ല. കാ​ട്ടു​പ​ന്നി ശ​ല്യം ഉ​ള്ള മേ​ഖ​ല​യി​ല്‍ അ​വ​യെ വെ​ടി​വ​യ്ക്കാ​നോ കെ​ണി​യി​ല്‍​പെ​ടു​ത്തി ന​ശി​പ്പി​ക്കാ​നോ അ​ധി​കാ​രം ന​ല്‍​ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​മു​ള്ള​താ​ണ്. ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യ കേ​സി​ലു​ള്‍​പ്പെ​ടെ കി​ഫ​യും പ​ങ്കാ​ളി​യാ​ണ്. ഈ ​കേ​സി​ലെ വി​ധി അ​നു​സ​രി​ച്ചു കേ​ര​ള​മാ​ക​മാ​നം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്.
ക​ര്‍​ഷ​ക​ര്‍​ക്കു
ഗു​ണ​ക​ര​മാ​കി​ല്ല:
ക​ര്‍​ഷ​ക​സ​മി​തി
പ​ത്ത​നം​തി​ട്ട: കൃ​ഷി​ക്കും ജീ​വ​നും സ്വ​ത്തി​നും വി​നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നി​യ​മാ​നു​സൃ​ത​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം​കൊ​ണ്ട് സാ​ധാ​ര​ണ ക​ര്‍​ഷ​ക​ര്‍​ക്കു കാ​ര്യ​മാ​യ ഗു​ണം ഉ​ണ്ടാ​കി​ല്ലെ​ന്നു ജ​ന​കീ​യ ക​ര്‍​ഷ​ക​സ​മി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ മാ​ത്യു ച​ക്കി​ട്ട​യി​ല്‍. വി​ഷ​പ്ര​യോ​ഗം, സ്ഫോ​ട​ക​വ​സ്തു പ്ര​യോ​ഗം, വൈ​ദ്യു​തി ഷോ​ക്കേ​ല്പി​ക്ക​ല്‍ എ​ന്നീ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ കൊ​ല്ലാ​ന്‍ പാ​ടി​ല്ല.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് അ​ധി​കാ​രം ന​ല്‍​കു​മ്പോ​ള്‍ അ​വ​രു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​മാ​യ തോ​ക്കു ലൈ​സ​ന്‍​സു​ക​ള്‍ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. സാ​ധാ​ര​ണ ക​ര്‍​ഷ​ക​നു പ​ന്നി​യെ ന​ശി​പ്പി​ക്കാ​ന്‍ അ​ധി​കാ​രം ല​ഭി​ക്ക​ണം. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി ക​ണ്ടു ന​ശി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കൊ​ടു​ത്താ​ല്‍ മാ​ത്ര​മേ ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​കൂ.