പ​ത്ത​നം​തി​ട്ട 220 കെ​വി ജി​ഐ​എ​സ് സ​ബ് സ്റ്റേ​ഷ​ന്‍
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മ​ഴ​വി​ല്‍ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ട്രാ​ന്‍​സ്ഗ്രി​ഡ് 2-ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട​യി​ല്‍ ആ​ദ്യ​മാ​യി കെ​എ​സ്ഇ​ബി​യു​ടെ 220 കെ​വി ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് സ്വി​ച്ച് ഗി​യ​ര്‍ സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്തെ മൂ​ന്നാ​മ​ത്തെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ദ്യ​ത്തെ​യും 220 കെ​വി ജി​ഐ​എ​സ് സ​ബ് സ്റ്റേ​ഷ​നാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന​ത്. ഇ​തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 30ന് ​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി നി​ര്‍​വ​ഹി​ക്കും.
കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ന്‍​സ് ഗ്രി​ഡ് - 2.0 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശ​ബ​രി ലൈ​ന്‍ ആ​ന്‍​ഡ് സ​ബ്‌​സ്റ്റേ​ഷ​ന്‍ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 220 കെ​വി ജി​ഐ​എ​സ് സ​ബ് സ്റ്റേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. സ​ബ് സ്റ്റേ​ഷ​ന്‍ വ​രു​ന്ന​തോ​ടു കൂ​ടി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വോ​ള്‍​ട്ടേ​ജ് പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട അ​ഴൂ​ര്‍ വൈ​ദ്യു​തി ഭ​വ​ന് സ​മീ​പ​മാ​ണ് സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. ശ​ബ​രി​ഗി​രി​യി​ല്‍ നി​ന്ന് നേ​രി​ട്ട് വൈ​ദ്യു​തി വി​ത​ര​ണം ഉ​ണ്ടാ​കു​മെ​ന്ന​ത് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​യാ​ണ്. 54.67 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ച്ചെ​ല​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ വൈ​ദ്യു​ത ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള വൈ​ദ്യു​തി ത​ട​സം കൂ​ടാ​തെ ന​ല്‍​കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.
18 മാ​സം കൊ​ണ്ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി ക​മ്മീ​ഷ​ന്‍ ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​പാ​ല​ന ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും ത​ട​സ​സാ​ധ്യ​ത​ക​ള്‍ തീ​രെ കു​റ​വാ​യ​തു​മാ​യ അ​ത്യാ​ധു​നി​ക ഗ്യാ​സ് ഇ​ന്‍​സു​ലേ​റ്റ​ഡ് സ്വി​ച്ച്ഗി​യ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന സ​ബ് സ്റ്റേ​ഷ​ന്‍ ആ​യ​തി​നാ​ല്‍ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ല​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ഗ​ണ്യ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.