ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കും
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു ന​ല്‍​കു​ന്ന എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും പ​രി​ഗ​ണി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ​യാ​യ യു​ഡി​ഐ​ഡി കാ​ര്‍​ഡി​ന് സം​സ്ഥാ​ന​മൊ​ട്ടാ​കെ തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് യു​ഡി​ഐ​ഡി കാ​ര്‍​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ നീ​തി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, വ​നി​താ ശി​ശു വി​ക​സ​നം, ആ​രോ​ഗ്യ​വ​കു​പ്പ്, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ മി​ഷ​ന്‍ എ​ന്നി​വ സം​യു​ക്ത​മാ​യ കാ​മ്പ​യി​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍, ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍, കം​പ്യൂ​ട്ട​ര്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​പേ​ക്ഷ​ക​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നി​ല്ല. അ​പേ​ക്ഷ​യും അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട ഫോ​ട്ടോ, ഒ​പ്പ് അ​ല്ലെ​ങ്കി​ല്‍ വി​ര​ല​ട​യാ​ളം, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​മാ​യി മ​റ്റാ​രെ​ങ്കി​ലും എ​ത്തി​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ്മാ​ര്‍​ട്ട് ഫോ​ണ്‍ മു​ഖേ​ന വീ​ട്ടി​ലി​രു​ന്ന് സ്വ​ന്ത​മാ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.
നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള​ള​വ​ര്‍ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​തും​കൂ​ടി അ​പ്ലോ​ഡ് ചെ​യ്യ​ണം. മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും പു​തു​ക്കേ​ണ്ട​വ​ര്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
അ​പേ​ക്ഷ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ​രി​ശോ​ധി​ച്ച് ഭി​ന്ന​ശേ​ഷി​യു​ടെ ത​രം അ​നു​സ​രി​ച്ച് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും യു​ഡി​ഐ​ഡി കാ​ര്‍​ഡും ന​ല്‍​കും. നി​ല​വി​ല്‍ കാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ള​ള​വ​രും അ​പേ​ക്ഷ ന​ല്‍​കി​യ​വ​രും വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. 31ന​കം ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും.