സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് ക​രു​ത​ലോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കു​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്ത​മാ​ക്കി. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ലേ​ക്ക് പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ.​കെ. ദി​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ അ​റു​പ​തോ​ളം സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ​വ പ​രി​ഹ​രി​ച്ച് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 202 സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.
28ന് ​മ​ല്ല​പ്പ​ള്ളി, പ​ത്ത​നം​തി​ട്ട ഓ​ഫീ​സു​ക​ളി​ലും 30ന് ​കോ​ന്നി സ​ബ് ആ​ര്‍​ടി ഓ​ഫീ​സി​ലും സൈ​ക്കോ​ള​ജി, നി​യ​മം, വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള സാ​ങ്കേ​തി​ക അ​വ​ബോ​ധം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ല്‍​കും. ഇ​ന്ന​ലെ തി​രു​വ​ല്ല സ​ബ് ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ 260 സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തു. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ട്രെ​യി​ന്‍​ഡ് ഡ്രൈ​വ​ര്‍ എ​ന്ന ഐ​ഡി കാ​ര്‍​ഡ് ന​ല്‍​കും.
വാ​ഹ​ന പ​രി​ശോ​ധ​നാ വേ​ള​യി​ല്‍ ഈ ​കാ​ര്‍​ഡ് ധ​രി​ച്ചി​ട്ടി​ല്ലാ​ത്ത ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.
സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് 10 വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ഹെ​വി വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ വൈ​റ്റ് ക​ള​ര്‍ ഷ​ര്‍​ട്ടും ക​റു​പ്പ് പാ​ന്‍റും യൂ​ണി​ഫോ​മാ​യി ധ​രി​ക്കേ​ണ്ട​തും മ​റ്റ് പ​ബ്ലി​ക് സ​ര്‍​വീ​സ് വാ​ഹ​ന​ത്തി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍ കാ​ക്കി യൂ​ണി​ഫോം ധ​രി​ക്കേ​ണ്ട​തു​മാ​ണ്.
സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്ള​വ​രും അ​ച്ച​ട​ക്കം ഉ​ള്ള​വ​രും ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രു​മാ​ണെ​ന്ന് അ​താ​ത് സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ കു​ട്ടി​ക​ള്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍, അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ സ​ര്‍​വേ ന​ട​ത്തി മാ​തൃ​കാ ഡ്രൈ​വ​റെ തെ​ര​ഞ്ഞെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ക്കു​മെ​ന്നും ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.