വേദി കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാള്‍
പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി 31നു രാവിലെ 9.30ന് സംവദിക്കും.
ആരോഗ്യമന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍, എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പദ്ധതി ഗുണഭോക്താക്കളും പൗരപ്രമുഖരും ഉള്‍പ്പെടെ ഇരുനൂറോളം പേര് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സന്നിഹിതരാകും. 14 ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. 14 ജില്ലകളിലും നടത്തേണ്ട മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് നല്കി.
പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, പോഷണ്‍ അഭിയാന്, പ്രധാന്‍മന്ത്രി മാതൃവന്ദന യോജന, സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍, അര്‍ബന്‍), ജലജീവന്മിഷന്, അമൃത്, പ്രധാന്‍മന്ത്രി സ്വാനിധി സ്കീംസ്, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യയോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാനമന്ത്രി മുദ്ര യോജന, എന്‍എച്ച്എം എന്നീ പദ്ധതികളുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്.
കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. സുമേഷ്, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ജിജി ജോര്‍ജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡെപ്യൂട്ടി ഡിഎംഒ സി.എസ്. നന്ദിനി, വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ തസ്നിം, ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തുളസീധരന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥന്മാര് പങ്കെടുത്തു.