വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ അ​ത​തു ത​ല​ങ്ങ​ളി​ല്‍ പ​രി​ഹ​രി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, May 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി വ​രു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ അ​താ​ത് ത​ല​ങ്ങ​ളി​ല്‍ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍. അ​ടി​സ്ഥാ​ന സൗ​ക​ര്യ ഏ​കോ​പ​ന സ​മി​തി​യു​ടെ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.
ഓ​ട​ക​ളു​ടേ​യും സ്ലാ​ബു​ക​ളു​ടേ​യും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​റേ​യും എം​എ​ല്‍​എ​മാ​രേ​യും കാ​ണേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​ക്ക​രു​തെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഉ​ത്സാ​ഹ​ത്തോ​ടെ​യും കൃ​ത്യ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും എ​ല്ലാ ജോ​ലി​ക​ളും പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ന​വീ​ക​ര​ണം ന​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ബി. ​വി​നു, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, ജ​ല അ​ഥോ​റി​റ്റി, കെ​ആ​ര്‍​എ​ഫ്ബി, എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.