ഏ​നാ​ദി​മം​ഗ​ല​ത്ത് "ഒ​രു വീ​ട്ടി​ല്‍ ഒ​രു സെ​ന്‍റ് കൃ​ഷി ല​ക്ഷ്യം'
Wednesday, May 25, 2022 10:30 PM IST
അ​ടൂ​ര്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം നൂ​റ് ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യ തൈ​വ​ണ്ടി ഫ്‌​ളാ​ഗ് ഓ​ഫ്, എ​ന്‍റെ കൃ​ഷി​ത്തോ​ട്ടം തൈ​ന​ടീ​ല്‍, പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​ഇ​ള​മ​ണ്ണൂ​ര്‍ വ​ഞ്ചേ​രി​വി​ള​യി​ല്‍ കൃ​ഷി സ്ഥ​ല​ത്ത് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം അ​ശോ​ക​ന്‍ നി​ര്‍​വ​ഹി​ക്കും.
"ഒ​രു വീ​ട്ടി​ല്‍ ഒ​രു സെ​ന്‍റ് കൃ​ഷി' എ​ന്ന ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.
നാ​ളെ മു​ത​ല്‍ 31 വ​രെ 15 വാ​ര്‍​ഡു​ക​ളി​ലാ​യി 100ല്‍ ​അ​ധി​കം സ്ഥ​ല​ങ്ങ​ളി​ലൂ​ടെ തൈ​വ​ണ്ടി 3000 ഭ​വ​ന​ങ്ങ​ളി​ല്‍ അ​ഞ്ചി​നം പ​ച്ച​ക്ക​റി തൈ​ക​ള്‍ ന​ല്‍​കും. സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി 50000 എ​ണ്ണം ഏ​നാ​ദി​മം​ഗ​ലം മ​ഹാ​ത്മ ക​ര്‍​മ​സേ​ന ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
ത​ന്‍റെ കു​ടും​ബ​വീ​ടി​നോ​ടു ചേ​ര്‍​ന്നു​ള്ള 10 സെ​ന്‍റ് സ്ഥ​ല​ത്ത് വി​വി​ധ ഇ​നം പ​ച്ച​ക്ക​റി തൈ​ക​ള്‍ ന​ട്ട് ഞാ​നും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ച​ല​ച്ചി​ത്ര താ​രം അ​ശോ​ക​നും ഭാ​ഗ​മാ​കും.
പ​ദ്ധ​തി വി​ജ​യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ 15 വാ​ര്‍​ഡു​ക​ളി​ലും വാ​ര്‍​ഡു സ​മി​തി​യും പ​ഞ്ചാ​യ​ത്ത്ത​ല സ​മി​തി​യും രൂ​പീ​ക​രി​ച്ച് കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.