മാ​സ്റ്റ​ര്‍​പ്ലാ​ന്‍: പൊ​തു സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും
Wednesday, May 25, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ന്‍റെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന മാ​സ്റ്റ​ര്‍​പ്ലാ​നി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​തി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​നു ശേ​ഷ​മാ​ണ് സ​ജീ​വ​മാ​യ​ത്. മാ​സ്റ്റ​ര്‍​പ്ലാ​നി​ന് അ​ന്തി​മ​രൂ​പം ന​ല്കാ​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ 17 അം​ഗ സ്‌​പെ​ഷ​ല്‍ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫെ​ബ്രു​വ​രി​യി​ല്‍ ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗം നി​ല​വി​ലു​ള്ള അ​ഞ്ച് ന​ഗ​രാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളെ മാ​സ്റ്റ​ര്‍​പ്ലാ​നി​ല്‍ ല​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. സ്‌​കീം ഏ​രി​യ​ക​ളി​ലു​ള്ള വി​വി​ധ റോ​ഡു​ക​ള്‍​ക്ക് ഏ​ഴ് മീ​റ്റ​ര്‍ മു​ത​ല്‍ 21 മീ​റ്റ​ര്‍ വ​രെ വീ​തി ഉ​ണ്ടാ​ക​ണ​മെ​ന്ന സ്‌​പെ​ഷ​ല്‍ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ കൗ​ണ്‍​സി​ല്‍ അം​ഗീ​ക​രി​ച്ചു. മാ​സ്റ്റ​ര്‍​പ്ലാ​ന്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ഭൂ ​വി​നി​യോ​ഗ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ മാ​റ്റ​മു​ണ്ടാ​വും. ഭൂ​വു​ട​മ​ക​ളു​ടെ നി​ല​വി​ലെ വ​സ്തു ഉ​പ​യോ​ഗ​ത്തി​ന് അ​നു​സൃ​ത​മാ​യി ഭൂ ​വി​നി​യോ​ഗ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​കും. അ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും ഇ​ള​വു​ണ്ടാ​കും.
ടൂ​റി​സം സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് റിം​ഗ് റോ​ഡി​നെ​യും സ്‌​പെ​ഷ​ല്‍ പ്രോ​ജ​ക്റ്റാ​യി പ​രി​ഗ​ണി​ക്കും. വി​ക​സ​ന-​സാ​മൂ​ഹി​ക-​പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ളി​ല്‍ വി​പു​ല​മാ​യ പ​ഠ​ന​മാ​ണ് ജി​ല്ലാ ടൗ​ണ്‍ പ്ലാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന​ത്. നി​ര്‍​ദി​ഷ്ട മാ​സ്റ്റ​ര്‍​പ്ലാ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി പൊ​തു സെ​മി​നാ​റു​ക​ള്‍ ജൂ​ണ്‍​ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​റി​യി​ച്ചു.