പാ​ഠ​പു​സ്ത​ക വി​ത​ര​ണം 30നു ​പൂ​ര്‍​ത്തി​യാ​കും
Wednesday, May 25, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ​യും കേ​ര​ള ബു​ക്ക്‌​സ് ആ​ന്‍​ഡ് പ​ബ്ലി​ഷിം​ഗ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ സോ​ര്‍​ട്ടിം​ഗും വി​ത​ര​ണ​വും ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ 11 ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സു​ക​ളി​ലാ​യി 123 സൊ​സൈ​റ്റി​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ അ​താ​ത് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ കൈ​പ്പ​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് നി​ര്‍​ദേ​ശം.
സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ലേ​ക്കാ​യി 6,81,678 പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലേ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കി​വ​രു​ന്നു. നാ​ളി​തു​വ​രെ 5,58,920 പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ (85.74 ശ​ത​മാ​നം) വി​ത​ര​ണം ചെ​യ്തു. 30ന​കം ജി​ല്ല​യി​ല്‍ പാ​ഠ​പു​സ്ത​ക വി​ത​ര​ണം പൂ​ര്‍​ത്തി​യാ​കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന എ​ട്ട് സോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫും ഒ​രു സൂ​പ്പ​ര്‍​വൈ​സ​റും ഉ​ള്‍​പ്പെ​ടു​ന്ന കു​ടും​ബ​ശ്രീ ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്നു.