ഇ-​സ​ഞ്ജീ​വ​നി ജി​ല്ലാ​ത​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Wednesday, May 25, 2022 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ചെ​യ​ര്‍​പേ​ഴ്സ​ണാ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ​ല്‍. അ​നി​ത കു​മാ​രി ക​ണ്‍​വീ​ന​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ-​സ​ഞ്ജീ​വ​നി ജി​ല്ലാ​ത​ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, ടെ​ലി മെ​ഡി​സി​ന്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ടെ​ലി മെ​ഡി​സി​ന്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.
പ്രാ​ഥ​മി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ്പെ​ഷ​ലി​സ്റ്റ് സേ​വ​ന​ങ്ങ​ള്‍ ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ ന​ല്‍​കു​ന്ന​ത് വ​ഴി ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് സ​മ​ഗ്ര വ​ള​ര്‍​ച്ച​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു. ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട്, ചി​റ്റാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത് പ​ദ്ധ​തി​യു​ടെ വി​ജ​യ​മാ​യി കാ​ണ​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​ന​മാ​ണ് ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്.