കോ​ഴ​ഞ്ചേ​രി​ക്കും മ​ല്ല​പ്പ​ള്ളി​ക്കും ആ​ശ്വ​സി​ക്കാം
Wednesday, May 25, 2022 10:30 PM IST
കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ അ​തീ​വ തി​ര​ക്കു​ള്ള 20 ജം​ഗ്ഷ​നു​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ആ​ധു​നി​ക രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ കോ​ഴ​ഞ്ചേ​രി​യും മ​ല്ല​പ്പ​ള്ളി​യും ഇ​ടം പി​ടി​ച്ചു.
കി​ഫ്ബി മു​ഖാ​ന്ത​രം 200 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കു വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 127 ജം​ഗ്ഷ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ട്ടി​ക​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും സ​ര്‍​ക്കാ​രും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​യാ​റാ​ക്കി​യ​ത്. പ്രാ​യോ​ഗി​ക പ​രി​ശോ​ധ​ന​യി​ല്‍ 35 ആ​യി കു​റ​ച്ചു. 35 ജം​ഗ്ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​പ്പ​ള്ളി​യും കോ​ഴ​ഞ്ചേ​രി​യും ഉ​ൾ​പ്പെ​ട്ട​തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഡി​സൈ​ന​ര്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സീ​ന​ത്ത് ന​ദീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന.
വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം
12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​ഴ​ഞ്ചേ​രി ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ, കാ​ര്‍, ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് ആ​ദ്യ​ഘ​ട്ടം പ​രി​ശോ​ധി​ക്കു​ന്ന​ത്.
ഗ​താ​ഗ​ത ത​ട​സം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​വേ​ണ്ടി റൗ​ണ്ട് എ​ബൗ​ട്ട്, ഫ്‌​ളൈ​ഓ​വ​ര്‍, അ​ണ്ട​ര്‍​പാ​ത്ത് എ​ന്നീ സം​വി​ധാ​ന​ങ്ങ​ള്‍ വേ​ണ​മെ​ങ്കി​ല്‍ അ​തു​ള്‍​പ്പെ​ടെ​യു​ള്ള വി​ശ​ദ​മാ​യ "ഡി​പി​ആ​ര്‍' ത​യാ​റാ​ക്കും. എ​ന്നാ​ല്‍ കോ​ഴ​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ അ​ണ്ട​ര്‍​പാ​ത്ത് സം​വി​ധാ​നം വേ​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തു​ന്ന​തെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ "ദീ​പി​ക'​യോ​ടു പ​റ​ഞ്ഞു.