രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളു​ടെ തി​രു​വ​ല്ല സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്ക​ണം
Tuesday, May 24, 2022 10:37 PM IST
തി​രു​വ​ല്ല: പ്ര​ധാ​ന​പ്പെ​ട്ട രാ​ത്രി​കാ​ല ട്രെ​യി​നു​ക​ളു​ടെ തി​രു​വ​ല്ല സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കാ​ത്ത റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. കോ​വി​ഡ്കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ കാ​ട്ടു​ന്ന അ​ലം​ഭാ​വം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​യു​ടെ വ​രു​മാ​ന​ത്തെ ത​ന്നെ ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക.
മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം (ട്രെ​യി​ൻ ന​ന്പ​ർ 16348), മ​ധു​ര - തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344) എ​ന്നി​വ​യു​ടെ സ്റ്റോ​പ്പാ​ണ് നി​ർ​ത്ത​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ നി​ല​ന്പൂ​ർ - കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പും നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്ക​മു​ള്ള​താ​യി പ​റ​യു​ന്നു.
മം​ഗ​ലാ​പു​രം, അ​മൃ​ത എ​ക്സ്പ്ര​സു​ക​ളി​ൽ രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്തി​രു​ന്ന തി​രു​വ​ല്ല സ്റ്റോ​പ്പ് അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ എ​ക്സ്പ്ര​സാ​യി ഓ​ടു​ന്ന കാ​ലം​മു​ത​ൽ ത​ന്നെ മം​ഗ​ലാ​പു​രം എ​ക്സ്പ്ര​സി​നു തി​രു​വ​ല്ല​യി​ൽ സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്നു. മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഈ ​ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്തു നി​ര​വ​ധി​യാ​ളു​ക​ളാ​ണ് തി​രു​വ​ല്ല​യി​ൽ ഇ​റ​ങ്ങാ​നു​ള്ള​ത്. ‌ഈ ​മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും മ​ട​ക്ക​യാ​ത്ര​യ്ക്ക് ഈ ​ട്രെ​യി​നി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​വ​രെ​ല്ലാം ഇ​പ്പോ​ൾ കോ​ട്ട​യ​ത്തോ ചെ​ങ്ങ​ന്നൂ​രി​ലോ ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പാ​ല​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ന്നും വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ട്ടി​രു​ന്ന അ​മൃ​ത എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പും എ​ടു​ത്തു ക​ള​ഞ്ഞു. യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യു​മി​ല്ലാ​തെ​യാ​ണ് റെ​യി​ൽ​വേ തീ​രു​മാ​ന​ങ്ങ​ളെ​ന്നും ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്റ്റോ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും വി​ക്ട​ർ പ​റ​ഞ്ഞു.
തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു​ള്ള തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന​യു​ടെ ഭാ​ഗ​മാ​ണ് മം​ഗ​ലാ​പു​രം, അ​മൃ​ത എ​ക്സ്പ്ര​സു​ക​ളു​ടെ സ്റ്റോ​പ്പ് എ​ടു​ത്തു​ക​ള​ഞ്ഞ ന​ട​പ​ടി​യെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പും നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്ക​മു​ണ്ട്. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് തി​രു​വ​ല്ല​യി​ൽ ഇ​റ​ങ്ങാ​ൻ ഈ ​ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ച്ചു​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ എ​ത്തേ​ണ്ട യാ​ത്ര​ക്കാ​ർ ഈ ​ട്രെ​യി​നു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​റു​മു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം റെ​യി​ൽ​വേ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യെ​ങ്കി​ലും തി​രു​വ​ല്ല​യോ​ടു കാ​ട്ടു​ന്ന വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഒ​രു ജി​ല്ല​യി​ൽ ഒ​രു സ്റ്റോ​പ്പ് എ​ന്ന ത​ത്വം പോ​ലും ബാ​ധ​മാ​ക്കാ​ത്ത​ത് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണെ​ന്നും രാ​ജേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.