സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട പ​രി​ശോ​ധ​ന ഇ​ന്ന്
Tuesday, May 24, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് എ​ല്ലാ സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളെ​യും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ വി​ളി​ച്ചു വ​രു​ത്തി ഇ​ന്നു ഫി​റ്റ്ന​സ് പ​രി​ശോ​ധി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​റ​ഞ്ഞു.
താ​ലൂ​ക്ക്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ഇ​തി​നാ​യി താ​ലൂ​ക്കു​ത​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ഗ്രൗ​ണ്ടു​ക​ൾ നി​ശ്ച​യി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​മെ​ത്തി​ക്ക​ണം.
ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത എ​ല്ലാ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ഇ​ന്നു പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​ച്ചു സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണ​മെ​ന്നു പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ എ.​കെ. ദി​ലു അ​റി​യി​ച്ചു. ഫി​റ്റ്ന​സ് ഇ​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.
ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ക്ലാ​സ്
സ്‌​കൂ​ള്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ല്‍​കും. തി​രു​വ​ല്ല ന​ഗ​ര​സ​ഭ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്ന് 200 സ്‌​കൂ​ള്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കും. 28ന് ​പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ന​ട​ക്കും. ബ​സ് ഒാ​പ്പ​റേ​റ്റ് അ​സോ​സി​യേ​ഷ​ൻ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

മു​ൻ​പ​രി​ച​യം നി​ർ​ബ​ന്ധം

സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് 10 വ​ര്‍​ഷ​ത്തെ ഡ്രൈ​വിം​ഗ് പ​രി​ച​യ​വും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​തി​ല്‍ അ​ഞ്ച് വ​ര്‍​ഷ​ത്തെ പ​രി​ച​യ​വും വേ​ണം. ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​ത്തി​ലേ​ര്‍​പ്പെ​ട്ട് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​വ​ര്‍ ആ​ക​രു​തെ​ന്നും ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്.
സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍, ജി​പി​എ​സ് എ​ന്നി​വ വാ​ഹ​ന​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​ട്ടു​ണ്ടാ​വ​ണം. വാ​ഹ​ന​ങ്ങ​ളി​ല്‍ കൂ​ളിം​ഗ് ഫി​ലിം, ക​ര്‍​ട്ട​ന്‍ എ​ന്നി​വ പാ​ടി​ല്ല. സു​ര​ക്ഷാ​വാ​തി​ല്‍, ഫ​സ്റ്റ്എ​യ്ഡ് ബോ​ക്സ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. ഓ​രോ ട്രി​പ്പി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര്, മ​റ്റു വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്ക​ണം. വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​നു തു​ല്യ​മാ​യി ഡോ​ര്‍ അ​റ്റ​ന്‍​ഡ​ര്‍​മാ​ര്‍ വേ​ണം. ആ​യ​മാ​ര്‍ റോ​ഡ് ക്രോ​സ് ചെ​യ്യു​ന്ന​തി​നു കു​ട്ടി​ക​ളെ സ​ഹാ​യി​ക്ക​ണം. റൂ​ട്ട് ഓ​ഫീ​സ​റാ​യി അ​ധ്യാ​പ​ക​രെ​യോ ജീ​വ​ന​ക്കാ​രെ​യോ നി​യോ​ഗി​ക്ക​ണം. കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ നി​ര്‍​ത്തി​കൊ​ണ്ട് പോ​കാ​ന്‍ പാ​ടി​ല്ല.
12 വ​യ​സി​ല്‍ താ​ഴെ​യു​ള​ള കു​ട്ടി​ക​ള്‍​ക്കു മാ​ത്രം ര​ണ്ടു പേ​ര്‍​ക്ക് ഒ​രു സീ​റ്റ് ന​ല്‍​കാം.
വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലും പു​റ​കി​ലും ഇ​ഐ​ബി എ​ന്നു വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. സ്‌​കൂ​ളി​ന്‍റെ പേ​രും ഫോ​ണ്‍ ന​മ്പ​റും വാ​ഹ​ന​ത്തി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തും പി​റ​കി​ല്‍ ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​ന്‍ 1098, പോ​ലീ​സ് 112, ആം​ബു​ല​ന്‍​സ് 108, ഫ​യ​ര്‍​ഫോ​ഴ്സ് 101 ന​മ്പ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.
സ്‌​കൂ​ള്‍ കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന ഇ​ത​ര വാ​ഹ​ന​ങ്ങ​ള്‍ വെ​ള​ള​ബോ​ര്‍​ഡി​ല്‍ നീ​ല അ​ക്ഷ​ര​ത്തി​ല്‍ ഓ​ണ്‍​സ്‌​കൂ​ള്‍​ഡ്യൂ​ട്ടി എ​ന്നു മു​ന്നി​ലും പി​ന്നി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം.‌