ബി​വ​റേ​ജ​സ് വി​ല്പ​ന​ശാ​ല​യി​ലെ മോ​ഷ​ണം; ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Tuesday, May 24, 2022 10:37 PM IST
അ​ടൂ​ർ: ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ചി​ല്ല​റ മ​ദ്യ​വി​ല്പ​ന​ശാ​ല കു​ത്തി​ത്തു​റ​ന്ന് മ​ദ്യ​വും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ല്‍ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍. മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ലെ സി​സി​ടി​വി​യു​ടെ ഡി​വി​ആ​ര്‍ അ​ട​ക്കം സം​ഘം മോ​ഷ്ടി​ച്ചി​രു​ന്നു.
പ​ശ്ചി​മ ബം​ഗാ​ള്‍ ഉ​ത്ത​ര്‍ ദി​നാ​ജ്പൂ​ര്‍ ജി​ല്ല​യി​ലെ ഗോ​ല്‍​പോ​ക്ക​ര്‍ സ്വ​ദേ​ശി സം​ഷാ​ദ്(28), ബാ​ബ​ന്‍​ബാ​രി ജെ​ഹി​ര്‍ ആ​ലം (20) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍, ഇ​ട​പ്പ​ള​ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് അ​ടൂ​ര്‍ ബൈ​പാ​സി​ലെ മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​മ്പ് ചെ​സ്റ്റ് പൊ​ളി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സി​സി ടി​വി ഡി​വി​ആ​റു​ക​ളും കൈ​ക്ക​ലാ​ക്കി ഇ​വ​ർ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. മു​പ്പ​ത്തി​നാ​യി​ര​ത്തി​ല്‍​പ​രം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം മോ​ഷ​ണം പോ​യെ​ന്നാ​ണ് മ​ദ്യ​ശാ​ല അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കും. രാ​വി​ലെ ജീ​വ​ന​ക്കാ​ര്‍ ഷോ​പ്പ് തു​റ​ക്കാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
ടൗ​ണി​ന് സ​മീ​പ​മു​ള്ള നൂ​റു​ക​ണ​ക്കി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പ്ര​തി​ക​ള്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ആ​ണെ​ന്ന സൂ​ച​ന ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളും അ​ടൂ​ര്‍ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ളും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ള്‍ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു.
കോ​ട്ട​യ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ത​ങ്ങി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി സം​ഷാ​ദി​നെ ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും, ര​ണ്ടാം പ്ര​തി ജെ​ഹീ​റി​നെ എ​റ​ണാ​കു​ളം, ഇ​ട​പ്പ​ള്ളി​യി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഡി​വൈ​എ​സ്പി ആ​ര്‍. ബി​നു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്‌​ഐ എം. ​മ​നീ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സൂ​ര​ജ്, ജോ​ബി​ന്‍ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.