അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി
Tuesday, May 24, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: 15 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക വി​വ​ര ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

20 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാ​ന്‍റാ​ണ് പാ​മ്പൂ​രി​പാ​റ​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. പ്ലാ​ന്‍റി​ൽ ശു​ദ്ധീ​ക​രി​ക്കു​ന്ന ജ​ലം ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ലേ​ക്ക് എ​ത്തി​ക്കും. ഈ ​ടാ​ങ്കു​ക​ളി​ൽ നി​ന്നാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള സ​ർ​വേ​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് സ്ഥ​ല പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ സാ​ങ്കേ​തി​ക വി​ഭാ​ഗം വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം പി.​കെ. അ​നീ​ഷ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വി.​ആ​ർ. ജോ​ൺ​സ​ൺ, എം.​സി. ഷെ​രീ​ഫ്, അ​നി​ല അ​നി​ൽ, എ. ​സു​രേ​ഷ്‌​കു​മാ​ർ, ലാ​ലി രാ​ജു, സു​ജ അ​ജി, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ സു​ധീ​ർ രാ​ജ്, ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ റാം ​ജി​ത്ത്, ആ​ന​ന്ദ് രാ​ജ് തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.