ഈ​വി ക​ലാ​മ​ണ്ഡ​ലം സ​ത്ക​ലാ വി​ദ്യാ​പീ​ഠം സ​ർ​ഗോ​ത്സ​വം
Tuesday, May 24, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ഈ​വി ക​ലാ​മ​ണ്ഡ​ലം സ​ത്ക​ലാ വി​ദ്യാ​പീ​ഠം സ​ർ​ഗോ​ത്സ​വ​വും ദ​ശ​വ​ത്സ​രാ​ഘോ​ഷ​വും അ​ടൂ​ർ ഗീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 28നു ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ പി​ള്ള, ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ക​ലാ​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ ഈ​വി ക​ലാ​മ​ണ്ഡ​ലം ക​ലാ​ര​ത്ന പു​ര​സ്കാ​രം ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​ന് ന​ൽ​കും. ദ​ശ​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ സു​വ​നീ​ർ പ്ര​കാ​ശ​നം ഉ​ണ്ണി​മു​കു​ന്ദ​ൻ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന നൃ​ത്ത സം​ഗീ​ത മെ​ഗാ റി​യാ​ലി​റ്റി ഷോ​യി​ൽ സ്നേ​ഹ മ​തം, ദേ​വ​നാ​ർ​ക്കാ​വി​ലെ പൂ​രം, സീ​ത എ​ന്നീ കാ​വ്യ സം​ഗീ​ത നൃ​ത്ത​ശി​ല്പം ക​ലൈ കാ​വേ​രി കാ​വ്യ സൂ​ര്യ​ൻ അ​വ​ത​രി​പ്പി​ക്കും.
ക​ലാ​മ​ണ്ഡ​ലം ഡ​യ​റ​ക്ട​ർ കെ.​ജി. വാ​സു​ദേ​വ​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ് ബ്ലാ​ഹേ​ത്ത്, സൂ​ര്യ​ൻ, നി​ഷ ദി​ലീ​പ്, ദ​ർ​ശ​ന സ​തീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.