ന​വ​സം​രം​ഭ​ക​ര്‍​ക്ക് അ​വ​ബോ​ധ​ന ക്ലാ​സ്
Tuesday, May 24, 2022 10:37 PM IST
പ​ത്ത​നം​തി​ട്ട: വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഒ​രു വ​ര്‍​ഷം ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വ​സം​രം​ഭ​ക​ര്‍​ക്ക് അ​വ​ബോ​ധ​ന ക്ലാ​സ് നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഏ​നാ​ദി​മം​ഗ​ലം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ന​ട​ക്കും. പ്ര​വാ​സി​ക​ള്‍, വ​നി​ത​ക​ള്‍, അ​ഭ്യ​സ്ത​വി​ദ്യ​ര്‍, യു​വാ​ക്ക​ള്‍ തു​ട​ങ്ങി ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ സം​രം​ഭം തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും, നി​ല​വി​ല്‍ സം​രം​ഭ​ക​ര്‍ ആ​യ​വ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. ബാ​ങ്ക് വാ​യ്പ ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍, സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി​ക്കു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍, ല​ഘൂ​ക​രി​ച്ച ലൈ​സ​ന്‍​സ് ന​ട​പ​ടി​ക​ള്‍ എ​ന്നി​വ വി​ശ​ദീ​ക​രി​ക്കും. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് 8921655312 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

ബോ​ധ​വ​ത്ക​ര​ണം

മ​ല്ല​പ്പ​ള്ളി: ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് സ​തേ​ണ്‍ നേ​വ​ല്‍ ക​മാ​ന്‍​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നേ​വി​യി​ല്‍ നി​ന്നും വി​ര​മി​ച്ച വി​മു​ക്ത ഭ​ട​ന്മാ​ര്‍ അ​വ​രു​ടെ വി​ധ​വ​ക​ള്‍ എ​ന്നി​വ​രു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ചും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി 28ന് ​രാ​വി​ലെ 11 മു​ത​ല്‍ ഒ​ന്നു വ​രെ, പ​ത്ത​നം​തി​ട്ട ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ല്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2961104.