കൂ​ട​ലി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം
Tuesday, May 24, 2022 10:37 PM IST
കോ​ന്നി: കൂ​ട​ലി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്.
ഇ​ന്ന​ലെ രാ​വി​ലെ ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തു നി​ന്ന കൂ​ട​ല്‍ എ​സ്എ​ന്‍ യു​പി സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന പ​ങ്ക​ജ​ത്തി​നെ​യാ​ണ് റോ​ഡി​ലൂ​ടെ എ​ത്തി​യ നാ​യ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ഇ​തി​നു പേ ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. ഇ​തേ നാ​യ ഇ​ട​ത്ത​റ മു​ത​ല്‍ ഗാ​ന്ധി ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യു​മാ​ണ് ക​ടി​ച്ച​ത്.
നി​ര​വ​ധി തെ​രു​വ് നാ​യ്ക​ള്‍​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. ആ​ളു​ക​ളെ ക​ടി​ച്ച നാ​യ പി​ന്നീ​ട് ജീ​പ്പി​ന​ടി​യി​ൽ​പെ​ട്ട് ച​ത്തു.
പ​രി​ക്കേ​റ്റ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യും പ്ര​വേ​ശി​പ്പി​ച്ചു. കൂ​ട​ല്‍ ജം​ഗ്ഷ​നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.
ക​ട​ക​ളു​ടെ വ​രാ​ന്ത​ക​ളി​ലാ​ ണ് രാ​ത്രി​യി​ല്‍ ഇ​വ ത​മ്പ​ടി​ക്കു​ന്ന​ത്.