ജ​ന​പ്ര​തി​നി​ധി ശാ​സ്ത്ര​ജ്ഞ സം​ഗ​മ​വും ഏ​ക​ദി​ന ശി​ല്പ​ശാ​ല​യും
Tuesday, May 24, 2022 10:33 PM IST
മ​ല്ല​പ്പ​ള്ളി: കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി ജ​ന​പ്ര​തി​നി​ധി ശാ​സ്ത്ര​സം​ഗ​മം നാ​ളെ ന​ട​ക്കും.
ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും കെ​വി​കെ​യി​ലെ ശാ​സ്ത്ര​ജ്ഞ​രും പ​ങ്കെ​ടു​ക്കും. ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ വെ​ല്ലു​വി​ളി​ക​ളും വി​ക​സ​ന സാ​ധ്യ​ത​ക​ളെ​യും​കു​റി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി​ക​ൾ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​വി​ഷ്ക​രി​ക്കു​ക എ​ന്ന​താ​ണ് ശി​ല്പ​ശാ​ല​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ കൃ​ഷി​യു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ൾ, മു​ൻ​നി​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ വി​ജ്ഞാ​ന വ്യാ​പ​ന പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ​വി​കെ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കും. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന ജ​ന​പ്ര​തി​നി​ധി ശാ​സ്ത്ര സം​ഗ​മ​ത്തി​ന്‍റെ​യും ശി​ല്പ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ നി​ർ​വ​ഹി​ക്കും.