സ്‌​കൂ​ള്‍ കാ​മ്പ​സി​ലെ പൊ​തു​വ​ഴി നി​രോ​ധി​ച്ച് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍
Tuesday, May 24, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ആ​ൻ​ഡ് വി​എ​ച്ച്എ​സ് സ്‌​കൂ​ള്‍ കാ​മ്പ​സ് പൊ​തു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം റെ​നി ആ​ന്‍റ​ണി നി​ര്‍​ദേ​ശം ന​ല്‍​കി. സ്‌​കൂ​ളി​ന് പൂ​ര്‍​ണ​മാ​യും ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കു​ക​യും ഗേ​റ്റ് സ്ഥാ​പി​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കാ​തെ സം​ര​ക്ഷി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് 15 ദി​വ​സ​ത്തി​ന​കം ക​മ്മീ​ഷ​ന് ന​ല്‍​കാ​നും ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്‌​കൂ​ളി​ന്‍റെ മു​റ്റ​ത്തു​കൂ​ടി ടി​പ്പ​ര്‍ ലോ​റി​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും പോ​കു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി.
ക്ലാ​സ് മു​റി​ക​ള്‍​ക്കും ശു​ചി​മു​റി​ക​ള്‍​ക്കു​മി​ട​യി​ലു​ള​ള സ്ഥ​ല​ത്തു​കൂ​ടി​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും അ​യ​ല്‍​വാ​സി​ക​ളും ഇ​തി​നെ പൊ​തു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. സ്‌​കൂ​ള്‍, മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള പ​രാ​തി​യി​ന്മേ​ലാ​ണ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.