മല്ലപ്പള്ളി: വിഭവങ്ങൾ പങ്കിടുന്നതിലൂടെ മാത്രമേ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കഴിയൂവെന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. മല്ലപ്പള്ളി മാർത്തോമ്മ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചേർത്തോട് ജംഗ്ഷനു സമീപം ആരംഭിക്കുന്ന ഗിലെയാദ് കെയർ സെന്റർ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
നല്ല ശമര്യാക്കാരനെപ്പോലെ സ്നേഹത്തിന്റെയും കരുതലിന്റെയും ശുശ്രൂഷ നിർവഹിക്കുവാൻ സഭയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗൗരവത്തോടു ചുമതല നിർവഹിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മാത്യു ടി. തോമസ് എംഎൽഎ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, വികാരി ജനറാൾമാരായ റവ. പി. ജോർജ് സഖറിയ, റവ. മാത്യു ജോൺ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, ഭദ്രാസന സെക്രട്ടറി റവ. ഡോ. പി.വൈ. മാത്യു, റവ. ജോജി തോമസ്, റവ. ബെനോജി കെ. മാത്യു, റവ. എം.ജെ. ചെറിയാൻ, റവ. കെ.വി. ചെറിയാൻ, എം.റ്റി. മാത്യു, മനോജ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈലാ അലക്സാണ്ടർ, ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് കുമാർ വടക്കേമുറി, റോൺസി മത്തായി, ഏബ്രഹാം കെ. ജോസഫ്, ബിജി സ്കറിയാ, സുധി ഏബ്രഹാം, സെക്രട്ടറി ഡോ. ജേക്കബ് ജോർജ്, ട്രഷറാർ ജോസി കുര്യൻ, കൺവീനർ ശോശാമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.