ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ
Tuesday, May 24, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ സി​വി​ല്‍ ജു​ഡീ​ഷല്‍ സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (കെ​സി​ജെ​എ​സ്ഒ) ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ. ദി​നേ​ശ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്‍​സ​ന്‍ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​റര്‍ ഇ.​എ​സ്. രാ​ജീ​വ്, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ആ​ര്‍. മ​ധു​സൂ​ദ​ന​ന്‍​പി​ള്ള, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഷി​ബു ഖാ​ന്‍, വി​വി​ധ യൂ​ണി​റ്റു​ക​ളാ​യ അ​ടൂ​ര്‍, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു അ​ജീ​ഷ്‌​കു​മാ​ര്‍, വ​ർ​ഗീ​സ് കെ. ​ജോ​ര്‍​ജ്, അ​ബ്ദു​ള്‍ സ​ക്കീ​ര്‍, മ​നോ​ജ് ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ല്‍​നി​ന്നും വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു.
പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി​ന്‍​സ​ന്‍റ് പി. ​ഡേ​വി​ഡി​നെ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ്ര​ഖ്യാ​പി​ച്ചു. കെ​സി​ജെ​എ​സ്ഒ ജി​ല്ലാ ട്ര​ഷ​റാ​ര്‍ എ​സ്. ഷീ​ജ ന​ന്ദി പ​റ​ഞ്ഞു. ജി​ല്ലാ സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ന്‍​പി​ള്ള​യ്ക്ക് യോ​ഗ​ത്തി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.