ശ്രീ​ശു​ഭാ​ന​ന്ദാ​ശ്ര​മ​ത്തി​ന്‍റെ വ​സ്തു കൈ​യേ​റി മ​ഠാ​ധി​പ​തി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Monday, May 23, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 15-ാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ആ​ത്മീ​യ സ്ഥാ​പ​ന​മാ​യ ശ്രീ​ശു​ഭാ​ന​ന്ദ ശാ​ന്തി ആ​ശ്ര​മ​ത്തി​ന്‍റെ വ​സ്തു കൈ​യേ​റു​ക​യും മ​ഠാ​ധി​പ​തി അ​ട​ക്ക​മു​ള്ള​വ​രെ ആ​ക്ര​മി​ക്കു​യും ചെ​യ്ത​താ​യി പ​രാ​തി. ക​ഴി​ഞ്ഞ 21ന് ​ഉ​ച്ച​യ്ക്ക് ഒ​രു​സം​ഘം ആ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി ആ​ശ്ര​മം വ​ക വ​സ്തു കൈ​യേ​റു​ക​യും കെ​ട്ടി​ട​ത്തി​നു നേ​രെ ക​ല്ലെ​റി​യു​ക​യും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്ത​താ​യി ആ​ശ്ര​മം പി​ആ​ർ​ഒ കെ.​കെ. വി​ശ്വം​ഭ​ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ത​ട​യാ​ൻ ചെ​ന്ന ആ​ശ്ര​മ മ​ഠാ​ധി​പ​തി​യെ​യും മ​റ്റു​ള്ള​വ​രെ​യെും മ​ർ​ദി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് പെ​രു​നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 44 മീ​റ്റ​ർ നീ​ള​ത്തി​ലും 2.5 മീ​റ്റ​ർ വീ​തി​യി​ലും കോ​ൺ​ക്രീ​റ്റ് റോ​ഡ് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​ശ്ര​മ​ത്തി​ന് അ​ടു​ത്തു​ള്ള ക​ട​വ് വ​രെ എ​ത്ത​ക്ക ത​ര​ത്തി​ൽ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. ഈ ​റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു​ശേ​ഷം സ്ഥ​ല​ത്തെ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ആ​ശ്ര​മ​ത്തി​ൽ വ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ശ്ര​മ വ​ക വ​സ്തു​വി​ൽ കൂ​ടി റോ​ഡ് വെ​ട്ടു​മെ​ന്നും ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. നി​ല​വി​ൽ ആ​റ്റു​ക​ട​വി​ലേ​ക്ക് ന​ട​വ​ഴി​യു​ള്ള​പ്പോ​ൾ ആ​ശ്ര​മ വ​ക വ​സ്തു​കൈ​യേ​റി റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ന്നു. വ​സ്തു​വി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ജി​ല്ലാ കോ​ട​തി സ്റ്റേ ​ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണ്. കേ​സ് ജൂ​ൺ 18ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഇ​ത് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ല​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ആ​ശ്ര​മ​വ​സ്തു കൈ​യേ​റു​ക​യും ആ​ശ്ര​മ​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.