ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കും: കേ​ര​ള കോ​ൺ​ഗ്ര​സ് - എം
Monday, May 23, 2022 11:04 PM IST
അ​ട്ട​ത്തോ​ട്: മ​ണ്ണി​ൽ പ​ണി​യെ​ടു​ത്തും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ചും ക​ഴി​യു​ന്ന നി​ർ​ധ​ന​രാ​യ ആ​ദി​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യും അ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ വി​ല കൊ​ടു​ക്കാ​തെ ചൂ​ഷ​ണം ചെ​യ്യു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റ് ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പെ​രു​നാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ഗ്രാ​ന്‍റു​ക​ളും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മു​ൻ​കൈ​യെ​ടു​ക്കാ​ൻ‌ യോ​ഗം തീ​രു​മാ​നി​ച്ചു.
മു​ന്നൂ​റോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന അ​ട്ട​ത്തോ​ട്, ളാ​ഹ മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ നി​വേ​ദ​നം എം​എ​ൽ​എ മു​ഖേ​ന സ​ർ​ക്കാ​രി​നു ന​ൽ​കും.
50 കു​ടും​ബ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ - എ​മ്മി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രു​ന്നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റോ​ന്നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​ർ​ജ് ഏ​ബ്ര​ഹാം, കെ​എ​സ്‌​സി - എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ന്‍റോ തോ​പ്പി​ൽ, കെ​ടി​യു​സി - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി കാ​ക്ക​നാ​പ​ള്ളി​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ വി. ​തോ​മ​സ്, സി​ബി ജെ​യിം​സ്, ലി​ജോ വാ​ള​നാം​കു​ഴി തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.
അ​ട്ട​ത്തോ​ട് മി​നി മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി എം.​കെ. ഗോ​പി - പ്ര​സി​ഡ​ന്‍റ്, എ.​എ​സ്. ഓ​മ​ന - വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​വി. മോ​ഹ​ന​ൻ, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ - സെ​ക്ര​ട്ട​റി​മാ​ർ, ഇ.​പി. മാ​ധ​വ​ൻ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.