റ​വ​ന്യൂ റി​ക്ക​വ​റി: ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക നി​വാ​ര​ണ​മേ​ള വ​ന്‍ വി​ജ​യ​ത്തി​ലേ​ക്ക്
Monday, May 23, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, ലീ​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക നി​വാ​ര​ണ​മേ​ള ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ന്നു. ആ​ദ്യ ദി​വ​സം ന​ട​ന്ന റി​ക്ക​വ​റി മേ​ള​യി​ല്‍ 62 കേ​സു​ക​ള്‍ പ​രി​ഗ​ണി​ച്ചു. അ​തി​ല്‍ 44 കേ​സു​ക​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി പ്ര​കാ​രം തീ​ര്‍​പ്പ് ക​ല്‍​പ്പി​ച്ചു.
മേ​ള​യി​ല്‍ വി​വി​ധ ബാ​ങ്കു​ക​ള്‍ പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും ഉ​ള്‍​പ്പെ​ടെ കു​ടി​ശി​ക തു​ക​യി​ല്‍ വ​ന്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ക​യു​ണ്ടാ​യി. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ മാ​ത്രം 1,33,90,837 രൂ​പ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​ത് പ​ര​മാ​വ​ധി ഇ​ള​വു​ക​ളോ​ടെ 58,24,500 രൂ​പ​യ്ക്ക് തീ​ര്‍​പ്പ് ക​ല്പി​ച്ചി​ട്ടു​ള്ള​താ​ണ്. കു​ടി​ശി​ക തു​ക​യി​ല്‍ ഏ​ക​ദേ​ശം 60 ശ​ത​മാ​ന​ത്തോ​ളം ഇ​ള​വു​ക​ള്‍ ന​ല്‍​കി​യാ​ണ് കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യി​ട്ടു​ള്ള​തി​നാ​ല്‍ 24ന് ​കോ​ന്നി ബ്ലോ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന കോ​ന്നി താ​ലൂ​ക്ക് ബാ​ങ്ക് മേ​ള​യി​ലും പ​ങ്കെ​ടു​ത്ത് പ​ര​മാ​വ​ധി ഇ​ള​വു​ക​ള്‍ നേ​ടി കു​ടി​ശി​ക​ക​ള്‍ തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ആ​ര്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.