ഒ​രേ ജോ​ലി​ക്ക് വ്യ​ത്യ​സ്ത ശ​മ്പ​ളം ശ​രി​യാ​ണോ....?
Monday, May 23, 2022 11:04 PM IST
പ​ത്ത​നം​തി​ട്ട: ഒ​രു ഓ​ഫീ​സി​ൽ ഒ​രേ ജോ​ലി​ക്ക് വ്യ​ത്യ​സ്ത വേ​ത​നം ന​ൽ​കു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ശ​രി​യ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​യു​ഷ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ ഹോ​മി​യോ ഔ​ഷ​ധ നി​ർ​മാ​ണ സ്ഥാ​പ​ന​മാ​യ ഹോ​മി​യോ ക്ലീ​നി​ക്ക് കോ- ​ഓ​പ്പ​റേ​റ്റീ​വ് ഫാ​ർ​മ​സി (ഹോം​കോ) യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.
2017 മു​ത​ൽ ഹോം​കോ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട പു​തു​ക്കി​യ വേ​ത​ന​ത്തി​ന്‍റെ കു​ടി​ശി​ക ല​ഭി​ച്ചി​ല്ലെ​ന്നും 2019 മു​ത​ൽ ല​ഭി​ക്കേ​ണ്ട വ​ർ​ധി​പ്പി​ച്ച വേ​ത​നം ല​ഭ്യ​മാ​യി​ല്ലെ​ന്നു​മാ​ണ് പ​രാ​തി.
ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി. വ​ർ​ധി​പ്പി​ച്ച വേ​ത​നം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
കു​ടി​ശി​ക ന​ൽ​കു​ന്ന​ത് ഭ​ര​ണ സ​മി​തി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഏ​കീ​ക​രി​ച്ച ശ​മ്പ​ളം ചി​ല വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണെ​ന്നും പ​റ​യു​ന്നു. മാ​നേ​ജ്മെ​ന്‍റ് വി​ശ​ദീ​ക​ര​ണം യൂ​ണി​യ​ന് ന​ൽ​കി​യെ​ങ്കി​ലും അ​വ​രി​ൽ നി​ന്ന് മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​റു​പ​ടി യൂ​ണി​യ​ൻ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.
പ​രാ​തി​യി​ൽ പ​റ​യു​ന്ന വ​സ്തു​ത​ക​ൾ പ​രാ​തി​ക്കാ​ര​നെ കൂ​ടി കേ​ട്ട് ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ എ.​വി. അ​ജി​ത്കു​മാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.