ബ​ണ്ടു​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ധ്യ​ത​യാ​കും
Monday, May 23, 2022 11:04 PM IST
ചു​ങ്ക​പ്പാ​റ: വ​ലി​യ​കാ​വ് വ​ന​ത്തി​ല്‍ നി​ന്നു ഉ​ത്ഭ​വി​ക്കു​ന്ന പെ​രു​മ്പെ​ട്ടി വ​ലി​യ​തോ​ട്ടി​ല്‍ ജ​ല​സേ​ച​ന ആ​വ​ശ്യ​ത്തി​നാ​യി നി​ര്‍​മി​ച്ച ബ​ണ്ടു​ക​ള്‍ പ​ല​യി​ട​ത്തും ക​ര്‍​ഷ​ക​ര്‍​ക്കു ബാ​ധ്യ​ത​യാ​യി മാ​റു​ന്നു.

നെ​ല്‍​ക്കൃ​ഷി ആ​വ​ശ്യ​ത്തി​ലേ​ക്ക് അ​ഞ്ച് ബ​ണ്ടു​ക​ളാ​ണ് തോ​ട്ടി​ല്‍ നി​ര്‍​മി​ച്ചി​രു​ന്ന​ത്. അ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​നു മു​ക​ളി​ലൂ​ടെ പാ​ലം വ​ന്നു. നെ​ല്‍​ക്കൃ​ഷി​യി​ല്‍ നി​ന്നു മാ​റി ക​ര്‍​ഷ​ക​ര്‍ ഏ​ത്ത​വാ​ഴ, മ​ര​ച്ചീ​നി കൃ​ഷി​ക​ളി​ലേ​ക്കു തി​രി​ഞ്ഞ​തോ​ടെ ബ​ണ്ടു​ക​ളു​ടെ ആ​വ​ശ്യ​വും ഇ​ല്ലാ​താ​യി.

വ​യ​ലു​ക​ള്‍ മാ​റി പ​ല​യി​ട​ത്തും റ​ബ​ര്‍ കൃ​ഷി വ​രെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ബ​ണ്ടു​ക​ളു​ടെ തൂ​ണു​ക​ളി​ല്‍ മാ​ലി​ന്യം വ​ന്ന​ടി​യു​ക​യും ഒ​ഴു​ക്ക് നി​ല​ച്ച് ക​ര​യി​ലേ​ക്ക് വെ​ള്ളം ക​യ​റാ​നി​ട​യാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ത​ക​ര്‍​ന്ന നി​ല​യി​ലു​മാ​ണ്.

തു​ട​ര്‍​ച്ച​യാ​യ മ​ഴ ആ​രം​ഭി​ക്കു​ന്ന​തോ​ടെ ബ​ണ്ടു​ക​ള്‍​ക്കു സ​മീ​പ​ത്തു നി​ന്നു വെ​ള്ളം ഉ​യ​ര്‍​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ക​യ​റു​ന്ന​ത് ബാ​ധ്യ​ത​യാ​യി മാ​റു​ന്നു.