രാ​ത്രിവ​ണ്ടി​ക​ള്‍ കൂ​കി​പ്പാ​യു​ന്നു...തി​രു​വ​ല്ല​ക്കാ​ര്‍ നോ​ക്കിനി​ല്‍​ക്കും
Monday, May 23, 2022 10:22 PM IST
തി​രു​വ​ല്ല: കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്‌​റ്റോ​പ്പു​ക​ള്‍ എ​ടു​ത്തു​ക​ള​ഞ്ഞ് റെ​യി​ല്‍​വേ. ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തി​യെ​ങ്കി​ലും എ​ടു​ത്തു​ക​ള​ഞ്ഞ​വ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്കു മ​ടി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ഏ​ക റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​യ തി​രു​വ​ല്ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്ന ര​ണ്ട് പ്ര​ധാ​ന ട്രെ​യി​നു​ക​ള്‍​ക്കാ​ണ് രാ​ത്രി​കാ​ല സ്റ്റോ​പ്പു​ക​ള്‍ ഇ​ല്ലാ​താ​ക്കി​യ​ത്. മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് (16348), മ​ധു​ര - തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344).ട്രെ​യി​നു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ഴും തി​രു​വ​ല്ല​യി​ല്‍ സ്‌​റ്റോ​പ്പ് സി​ഗ്ന​ല്‍ തെ​ളി​യാ​ത്ത​ത്. കോ​വി​ഡി​നു മു​മ്പു​വ​രെ ര​ണ്ട് ട്രെ​യി​നു​ക​ള്‍​ക്കും തി​രു​വ​ല്ല​യി​ല്‍ സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് നി​ര്‍​ത്തി​വ​ച്ച തീ​വ​ണ്ടി​ക​ള്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ളാ​ക്കി​യാ​ണ് റെ​യി​ല്‍​വേ പു​നഃ​രാ​രം​ഭി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ കു​റ​വു കാ​ര​ണം സ​മ​യ​ക്ര​മ​ത്തി​ലും സ്റ്റോ​പ്പു​ക​ളി​ലും പു​ന ക്ര​മീ​ക​ര​ണം വേ​ണ്ടി​വ​ന്നു. എ​ന്നാ​ല്‍ ആ​റു​മാ​സം മു​മ്പേ പ​ഴ​യ നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി. അ​പ്പോ​ഴും റെ​യി​ല്‍​വേ നി​ര്‍​ത്തി​വ​ച്ച സ്‌​റ്റോ​പ്പു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യം കാ​ട്ടി​യി​ട്ടി​ല്ല.

മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സി​ന് മം​ഗ​ലാ​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലും അ​മൃ​ത എ​ക്‌​സ്പ്ര​സി​ന് മ​ധു​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലും തി​രു​വ​ല്ല​യി​ല്‍ സ്റ്റോ​പ്പു​ണ്ട്. മ​ട​ക്ക​യാ​ത്ര​യി​ലെ സ്റ്റോ​പ്പു​ക​ളാ​ണ് എ​ടു​ത്തു ക​ള​ഞ്ഞ​ത്. രാ​ത്രി​യി​ല്‍ അ​സ​മ​യ​ത്ത് ക​ട​ന്നു​പോ​കു​ന്നു​വെ​ന്ന​താ​ണ് കാ​ര​ണം. എ​ന്നാ​ല്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നും മ​ധു​ര ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് തി​രു​വ​ല്ല​യി​ല്‍ ഇ​റ​ങ്ങാ​നാ​യി ഈ ​പ്ര​തി​ദി​ന ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ച്ചു​വ​ന്ന​ത്. ഇ​ന്നി​പ്പോ​ള്‍ കോ​ട്ട​യം ക​ഴി​ഞ്ഞാ​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ മാ​ത്ര​മാ​ണ് ഇ​വ​യ്ക്കു​ള്ള സ്‌​റ്റോ​പ്പു​ള്ള​ത്. പ​ല​രും തി​രു​വ​ല്ല​യി​ല്‍ സ്റ്റോ​പ്പ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞി​ട്ടേ​യി​ല്ല. റി​സ​ര്‍​വേ​ഷ​ന്‍ എ​ടു​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ഇ​തു ശ്ര​ദ്ധി​ക്കു​ന്ന​ത്. സ്‌​റ്റോ​പ്പ് വി​വ​രം ശ്ര​ദ്ധി​ക്കാ​തെ ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ചെ​ങ്ങ​ന്നൂ​രി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യും വ​രു​ന്നു.

രാ​ത്രി​യി​ല്‍ ഒ​രു മ​ണി​ക്കു​ശേ​ഷ​മാ​ണ് ര​ണ്ട് ട്രെ​യി​നു​ക​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ക. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ത്രി യാ​ത്ര​ക്കാ​ര്‍​ക്കും ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു.