ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി
Monday, May 23, 2022 10:22 PM IST
പ​ത്ത​നം​തി​ട്ട: ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ജി​ല്ല​യി​ലെ ഷ​വ​ര്‍​മ, ജൂ​സ് സ്റ്റാ​ളു​ക​ള്‍, മ​ത്സ്യ വി​ല്പ​ന​ശാ​ല​ക​ൾ, ശ​ര്‍​ക്ക​ര എ​ന്നി​വ​യു​ൾ​പ്പെ​ടെ 77 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
14 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടു​ക​യും ചെ​യ്തു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ 80 പാ​യ്ക്ക​റ്റ് പാ​ലും, മൂ​ന്ന് കി​ലോ​യു​ടെ ഉ​പ​യോ​ഗി​ച്ച എ​ണ്ണ​യും 25 കി​ലോ പൂ​ത്ത ശ​ര്‍​ക്ക​ര​യും 15 കി​ലോ മാ​ങ്ങ​യും 56 കി​ലോ മ​ത്സ്യ​വും ര​ണ്ട് കി​ലോ​യു​ടെ പ​ച്ച​ക്ക​റി ന​ശി​പ്പി​ക്കു​ക​യും 10 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് അ​ന​ലി​സ്റ്റ് ലാ​ബി​ലേ​ക്ക് അ​യ​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​തി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 72000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

മ​ത്സ്യ​വ്യാ​പാ​രി​ക​ള്‍​ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ
നോ​ട്ടീ​സ്
പ​ത്ത​നം​തി​ട്ട: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് കു​മ്പ​ഴ​യി​ലു​ള​ള വ്യ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ആ​റ​ന്‍​മു​ള സ​ര്‍​ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​റാ​യ ടി.​ആ​ര്‍. പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മ​ത്സ്യ​സ്റ്റാ​ളു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തു​മാ​യ 56 കി​ലോ മ​ത്സ്യം ക​ണ്ടെ​ത്തു​ക​യും അ​വ നീ​ക്കം ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശ​വും ന​ല്‍​കി.
മ​ത്സ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍​സ് അ​ല്ലെ​ങ്കി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടി അ​വ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ത​ന്നെ സൂ​ക്ഷി​ക്ക​ണം.
ഒ​രു കി​ലോ മ​ത്സ്യ​ത്തി​ന് ഒ​രു കി​ലോ ഐ​സ് എ​ന്ന അ​നു​പാ​ത​ത്തി​ല്‍ സൂ​ക്ഷി​ക്ക​ണം. ജീ​വ​ന​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കു​ക​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ക​യും വേ​ണം. വാ​ഹ​ന​ങ്ങ​ളി​ല്‍ മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രും ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.