ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വീ​ൽ​ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, May 23, 2022 10:22 PM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ, ഹി​യ​റിം​ഗ് എ​യ്ഡു​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. 2021- 22 പ​ദ്ധ​തി​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി പാ​ണ്ടി​ക്കു​ടി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ സു​ധ പ​ത്മ​കു​മാ​ർ, ക​വി​ത കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​മു​ക്ത​ഭ​ട​ന്മാ​ര്‍​ക്ക്
ര​ജി​സ്ട്രേ​ഷ​ന്‍
പു​തു​ക്കാ​ന്‍ അ​വ​സ​രം

പ​ത്ത​നം​തി​ട്ട: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ 2000 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 2021 ഓ​ഗ​സ്റ്റ് 31 വ​രെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ക​ഴി​യാ​തെ സീ​നി​യോ​റി​റ്റി ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ത​ന​ത് സീ​നി​യോ​റി​റ്റി നി​ല​നി​ര്‍​ത്തി ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കു​ന്ന​തി​ന് 2022 ഫെ​ബ്രു​വ​രി 15 മു​ത​ല്‍ ഏ​പ്രി​ല്‍ 30 വ​രെ അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യം മേ​യ് 31 വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2961104.