ക്ഷേ​ത്ര​മ​തി​ല​ക​ത്തെ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കി​യി​ല്ല
Sunday, May 22, 2022 10:47 PM IST
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ മ​തി​ല്‍​ക്ക​ക​ത്ത് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളും ആ​ക്രി സാ​മ​ഗ്രി​ക​ളും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. പ​ടി​ഞ്ഞാ​റേ ന​ട​യി​ല്‍ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ന​ര്‍ നി​ര്‍​മി​ക്കു​ന്ന ഗോ​പു​ര​ത്തി​ന്‍റെ സ​മീ​പ​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. 2013 ല്‍ ​ത​ക​ര്‍​ന്ന പ​ഴ​യ ഗോ​പു​ര​ത്തി​ന്‍റെ​യും ഊ​ട്ടു​പു​ര​യു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ന്നും നീ​ക്കാ​തെ ദേ​വ​സ്വം മ​രാ​മ​ത്ത് വ​കു​പ്പ് കൂ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ഷ്ടി​ക​യും ഓ​ടും ഷീ​റ്റു​ക​ളും ത​ടി ഉ​രു​പ്പ​ടി​ക​ളും ക​ല്ലും എ​ല്ലാം ഈ ​അ​വ​ശി​ഷ്ട കൂ​മ്പാ​ര​ത്തി​ല്‍ ഉ​ണ്ട്. അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യം ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍റെ ശ്ര​ദ്ധ​യി​ലും ക്ഷേ​ത്രോ​പ​ദേ​ശ​ക​സ​മി​തി കൊ​ണ്ടു​വ​ന്നി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​വി​ടെ നി​ന്ന് നീ​ക്കാ​ന്‍ മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ്ര​സി​ഡ​ന്‍റ് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ഴി​പാ​ട് പ്ര​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണ് ഇ​തേ​വ​രെ ന​ട​ന്ന​ത്.

സി​ഗ്‌​ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണം

തി​രു​വ​ല്ല: ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പൊ​ടി​യാ​ടി - തി​രു​വ​ല്ല റോ​ഡി​ൽ കാ​വും​ഭാ​ഗം ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​യി. അ​മ്പി​ളി ജം​ഗ്ഷ​നി​ൽ അ​പ​ക​ടസാ​ധ്യ​ത ഏ​റു​ക​യാ​ണ്. ര​ണ്ടു ജം​ഗ്ഷ​നു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു തി​രു​വ​ല്ല വെ​സ്റ്റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് മു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.