ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ജ​സ്റ്റീ​സ്ബോ​ര്‍​ഡ് പു​ന​സം​ഘ​ട​ന പാ​ന​ല്‍ ലി​സ്റ്റ് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു
Sunday, May 22, 2022 10:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ജ​സ്റ്റീ​സ്ബോ​ര്‍​ഡ് പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പാ​ന​ല്‍ ലി​സ്റ്റ് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചു. ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​മ്യൂ​ണി​റ്റി​യി​ല്‍ നി​ന്നു​ള്ള ഏ​ഴ് പേ​രും ഈ ​മേ​ഖ​ല​യി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രാ​യ ര​ണ്ട് എ​ൻ​ജി​ഒ പ്ര​തി​നി​ധി​ക​ളു​ടേ​യും ലി​സ്റ്റാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. സ​മ​ര്‍​പ്പി​ച്ച ലി​സ്റ്റി​ല്‍ നി​ന്നും നാ​ല് ട്രാ​ന്‍​സ്ജെ​ന്‍​ഡ​ഴ്സി​നെ​യും ഒ​രു എ​ൻ​ജി​ഒ പ്ര​തി​നി​ധി​യെ​യു​മാ​ണ് അം​ഗ​ങ്ങ​ളാ​ക്കു​ന്ന​ത്. ട്രാ​ന്‍​സ്ജെ​ന്‍​ഡ​ഴ്സി​നാ​യി ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ പോ​ളി​സി പ്ര​കാ​ര​മാ​ണ് ജി​ല്ലാ​ത​ല ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​മ്യൂ​ണി​റ്റി രൂ​പി​ക​രി​ച്ച​ത്.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് ഓ​ഫീ​സ​ര്‍ ഏ​ലി​യാ​സ് തോ​മ​സ്, വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ, പോ​ലീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നി​ല​വി​ലെ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.