നി​കു​തി ഇ​ള​വു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്ത​ണം: കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
Sunday, May 22, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: പെ​ട്രോ​ള്‍, ഡീ​സ​ല്‍, സ്റ്റീ​ല്‍ സി​മ​ന്‍റ് വി​ല​ക​ള്‍ കു​റ​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഫ​ലം കാ​ണ​ണ​മെ​ങ്കി​ല്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട നി​കു​തി ഇ​ള​വു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റ​പ്പെ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ക​ര്‍​ശ​ന ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ക​ണ്ണ​മ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.
എ​ക്‌​സൈ​സ് തീ​രു​വ​യും വാ​റ്റും ഉ​ള്‍​പ്പെ​ടെ 31 ശ​ത​മാ​ന​മാ​യി​രു​ന്നു സി​മ​ന്‍റി​ന്‍റെ മേ​ലു​ള്ള നി​കു​തി. ജി​എ​സ​ടി ന​ട​പ്പാ​ക്കി​യ​പ്പോ​ള്‍ നി​കു​തി 28 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. എ​ന്നി​ട്ടും വി​ല കു​റ​ഞ്ഞി​ല്ല. നി​കു​തി ഇ​ള​വി​ന് തു​ല്യ​മാ​യോ അ​തി​ല​ധി​ക​മാ​യോ വി​ല​യി​ല്‍ വ​ര്‍​ധ​ന വ​രു​ത്തി സി​മ​ന്‍റ് ക​മ്പ​നി​ക​ള്‍ വി​പ​ണി വി​ല ഈ​ടാ​ക്കി.
തീ​രു​വ ഇ​ള​വി​ന്‍റെ പേ​രി​ല്‍ ത​ത്കാ​ലം നേ​രി​യ വി​ല​ക്കു​റ​വു​ണ്ടാ​യാ​ലും സി​മ​ന്‍റ്, സ്റ്റീ​ല്‍ വി​ല​ക​ള്‍ സീ​സ​ണാ​കു​ന്ന​തോ​ടു​കൂ​ടി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ഒ​രു സാ​ധ​ന​ത്തി​ന്‍റെ​യും വി​ല കു​റ​യാ​നി​ട​യി​ല്ല. കൂ​ലി നി​ര​ക്കു​ക​ളും കു​റ​യി​ല്ല.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ വി​പ​ണി​യി​ല്‍ ഇ​ട​പെ​ട്ട് വി​ല​ക​ള്‍ കു​റ​പ്പി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. സാ​ധ​ന​ങ്ങ​ളു​ടെ ഓ​രോ മാ​സ​ത്തെ​യും ശ​രാ​ശ​രി വി​ല​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​രാ​ര്‍ തു​ക​യ്ക്ക് മാ​റ്റം വ​രു​ത്തു​ന്ന വി​ല​വ്യ​തി​യാ​ന വ്യ​വ​സ്ഥ എ​ല്ലാ ക​രാ​റു​ക​ളി​ലും ഉ​ള്‍​പ്പെ​ടു​ത്താ​തെ സ​ര്‍​ക്കാ​ര്‍ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്നും വ​ര്‍​ഗീ​സ് ക​ണ്ണ​മ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.