ന​ന്മ​വി​രു​ന്ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 22, 2022 10:45 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ര്‍​ത്ത​ക ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ര്‍​മി​ച്ചു ന​ല്‍​ക​പ്പെ​ട്ട ഭ​വ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​ലേ​ക്കു​ള്ള തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മ​വും ന​ന്മ​വി​രു​ന്ന് പ​ദ്ധ​തി​യും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ ദു​ബാ​യ് ദി​ശ​യു​ടെ സ​ഹാ​യ​ത്താ​ല്‍ 110 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ള്‍ ന​ല്‍​കു​ക​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു നി​വൃ​ത്തി​യി​ല്ലാ​തെ പ​ഠ​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ വ​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് അ​മ്പ​തി​നാ​യി​രം രൂ​പ സ്‌​കോ​ള​ര്‍​ഷി​പ്പാ​യി ന​ല്‍​കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ല്‍ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ കെ.​പി. ജ​യ​ലാ​ല്‍, ടി​യാ​രാ ബോ​ബ​ന്‍, വി​ഘ്‌​നേ​ഷ് നാ​ഥ്, സി.​എ​ന്‍. ആ​ര്യ, ഹ​രി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​ര്‍​ക്കാ​ര്‍ ഇ​ര​ട്ട​ത്താ​പ്പ് ഒ​ഴി​വാ​ക്ക​ണം:
കു​ഞ്ഞു​കോ​ശി പോ​ള്‍

പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന​വി​ല കു​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​ര്‍ വി​ല കു​റ​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യ​പ്പോ​ള്‍ അ​ധി​ക വി​ഹി​തം വേ​ണ്ടെ​ന്നു വ​യ്ക്കാ​തെ ഇ​ര​ട്ട​ത്താ​പ്പാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ള്‍. കി​ട്ടു​ന്ന ലാ​ഭം ഖ​ജ​നാ​വി​ലാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ന്ദ്രം നി​കു​തി വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ അ​ധി​ക നി​കു​തി​യു​ടെ സം​സ്ഥാ​ന വി​ഹി​തം വേ​ണ്ട​ന്നു​വ​ച്ച് ജ​ന​ങ്ങ​ളെ സ​ഹാ​യി​ച്ച​ത് ഇ​ട​തു സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.