റെ​യി​ൻ​ബോ പ​ദ്ധ​തി: പു​തി​യ ഭ​വ​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​നം
Saturday, May 21, 2022 11:17 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്ര​ള​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യാ​യ റെ​യി​ൻ​ബോ പ​ദ്ധ​തി​യി​ൽ ചാ​മം​പ​താ​ലി​ൽ ര​ണ്ടു ഭ​വ​ന​ങ്ങ​ളു​ടെ​യും ചെ​റു​വ​ള്ളി​യി​ൽ ഒ​രു ഭ​വ​ന​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വികാ​രി ജ​ന​റാ​ളും റെ​യി​ൻ​ബോ പ​ദ്ധ​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ ന​ട​ത്തി.

ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര ക​ൾ​ച്ച​റ​ൽ ചാ​രി​റ്റി സെ​ന്‍റ​റാ​ണു ചെ​റു​വ​ള്ളി​യി​ലെ ഭ​വ​ന നി​ർ​മാ​ണ​ത്തി​നു സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണം ന​ൽ​കു​ന്ന​ത്. രൂ​പ​ത ആ​രം​ഭി​ച്ച ഭൂ​നി​ധി​പ​ദ്ധ​തി​യി​ൽ ജോ​ണ​ച്ച​ൻ ഞ​ള്ളി​യി​ൽ ചെ​റു​വ​ള്ളി​യി​ലും സൈ​മ​ണ്‍ കൊ​ച്ചു​പു​ര​യ്ക്ക​ൽ ചാ​മം​പ​താ​ലി​ലും സൗ​ജ​ന്യ​മാ​യാ​ണു ഭ​വ​ന നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ല​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യത്.

ക​ണ്ണി​മ​ല, പു​ത്ത​ൻ കൊ​ര​ട്ടി, ക​ണ​മ​ല, കൊ​ല്ല​മു​ള, അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ്, കൂ​വ​പ്പ​ള്ളി, പ​ഴ​യ കൊ​ര​ട്ടി, അ​ഴ​ങ്ങാ​ട്, പെ​രു​വ​ന്താ​നം, അ​മ​ല​ഗി​രി, പീ​രു​മേ​ട്, അ​ഞ്ചി​ലി​പ്പ, ചേ​ന​പ്പാ​ടി, ഇ​ഞ്ചി​യാ​നി, പാ​ല​പ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 45 ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണു റെ​യി​ൻ​ബോ പ​ദ്ധ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഭൂ​നി​ധി പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ​മാ​യി സ്ഥ​ല​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു ത​യാ​റാ​യ നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ​യും രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ൾ, സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ചെ​റു​വ​ള്ളി​യി​ലും ചാ​മം​പ​താ​ലി​ലും ന​ട​ത്ത​പ്പെ​ട്ട ശി​ലാ​സ്ഥാ​പ​ന ക​ർ​മ​ങ്ങ​ളി​ൽ സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം, റെ​യി​ൻ​ബോ പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് തെ​രു​വും​കു​ന്നേ​ൽ, ഫാ. ​ആ​ന്‍റ​ണി ചെ​ന്ന​ക്കാ​ട്ടു​ക്കു​ന്നേ​ൽ, ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ജോ​ണ​ച്ച​ൻ ഞ​ള്ളി​യി​ൽ, സൈ​മ​ണ്‍ കൊ​ച്ചു​പു​ര എ​ന്നി​വ​ർ പ​ങ്കെ​ടുത്തു.