റോ​ഡ് ത​ട​ഞ്ഞു ലോ​ഡ് ക​യ​റ്റി​യ​തു ചോ​ദ്യംചെ​യ്ത പോ​ലീ​സു​കാ​ര​നു മ​ര്‍​ദ​നം
Saturday, May 21, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: റോ​ഡ് ത​ട​ഞ്ഞു ത​ടി​ലോ​റി നി​ര്‍​ത്തി​യ​തു ചോ​ദ്യം​ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു. പ​ത്ത​നം​തി​ട്ട പെ​രു​നാ​ട് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​പി​ഒ അ​നി​ല്‍ കു​മാ​റി​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ അ​ത്തി​ക്ക​യം സ്വ​ദേ​ശി അ​ല​ക്സ്, സ​ച്ചി​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കി​ഴ​ക്കേ മാ​മ്പ​റ​യി​ലെ ക​ണ്ടം​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പോ​കും​വ​ഴി​യി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ലോ​റി​യി​ല്‍ ത​ടി ക​യ​റ്റു​ന്നു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ വാ​ഹ​ന​ത്തി​നു ക​ട​ന്നു​പോ​കാ​ന്‍ പ​റ്റാ​തെ വ​ന്ന​തോ​ടെ ത​ടി​ലോ​റി മാ​റ്റ​ണ​മെ​ന്ന് അ​നി​ല്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ച്ചൊ​ല്ലി​യു​ള​ള ത​ര്‍​ക്ക​മാ​ണു മ​ര്‍​ദ​ന​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പോ​ലീ​സ് എ​ത്തി​യാ​ണ് അ​നി​ല്‍ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. ആ​ദ്യം റാ​ന്നി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.