നാ​റ്റ്പാ​ക്കി​ല്‍ ഓ​പ്പ​ണ്‍ ഹൗ​സ്
Saturday, May 21, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ഗ​താ​ഗ​ത ആ​സൂ​ത്ര​ണ ഗ​വേ​ഷ​ണകേ​ന്ദ്രം നാളെ മു​ത​ല്‍ 27 വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ണ്‍ ഹൗ​സി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. നാ​റ്റ്പാ​ക്കി​ന്‍റെ വി​വി​ധ ഗ​വേ​ഷ​ണ ലാ​ബു​ക​ള്‍, സ​ര്‍​വേ ഉ​പ​ക​ര​ണ​ങ്ങ​ള്‍, റോ​ഡ് സു​ര​ക്ഷാ സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​ദ​ര്‍​ശ​ന​വും ഈ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കും. കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.