ഡി​ജി​റ്റ​ല്‍ സേ​വ​ന​വു​മാ​യി റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Saturday, May 21, 2022 11:14 PM IST
പെ​രു​നാ​ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ ഡി​ജി​റ്റ​ല്‍​വ​ത്ക​ര​ണ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പ​ര്‍​ക്ക ര​ഹി​ത പ​ണ​മി​ട​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഡി​ജി​റ്റ​ലൈ​സ്ഡ് പേ​യ്മെ​ന്‍റ് സം​വി​ധാ​ന​വു​മാ​യി റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ള്‍​ക്കു ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡ് മു​ഖേ​ന വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്കു​ള്ള പ​ണം ഇ​നി അ​ട​യ്ക്കാം. ക്യു​ആ​ര്‍ കോ​ഡ് മു​ഖേ​ന​യു​ള്ള പേ​യ്മെ​ന്‍റ് സൗ​ക​ര്യ​വും ലഭിക്കും.

റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മോ​ഹ​ന​ന്‍ ഡി​ജി​റ്റ​ല്‍ സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ അ​ട​യ്‌​ക്കേ​ണ്ട നി​കു​തി​ക​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ പ​ണ​മി​ട​പാ​ടു​ക​ളും സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ശ്രീ​ക​ല, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ സി. ​എ​സ്. സു​കു​മാ​ര​ന്‍, എം. ​എ​സ്. ശ്യാം, ​മോ​ഹി​നി വി​ജ​യ​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജെ. ​ഗി​രീ​ഷ് കു​മാ​ര്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് വ​ട​ശേ​രി​ക്ക​ര ശാ​ഖ മാ​നേ​ജ​ര്‍ അ​നൂ​പ് സു​കു​മാ​ര​ൻ, ബാ​ങ്ക് റീജ​ണ​ല്‍ ഓ​ഫീ​സ് ഉ​ദ്യോ​സ്ഥ​രാ​യ സ​ജി​ത് എ​സ്. പി​ള്ള, യു.​ആ​ർ.‍ രഞ്ജി​ത്ത്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.