കു​ന്ന​ന്താ​നം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ വെ​ള്ള​ക്കെ​ട്ട്
Friday, May 20, 2022 11:05 PM IST
കു​ന്ന​ന്താ​നം: വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം പൊ​തു​ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ൽ.

കു​ന്ന​ന്താ​നം - മു​ക്കൂ​ർ റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​ഭാ​ഗ​ത്ത് ടൈ​ൽ ഇ​ട്ട​താ​ണ് മു​ക​ളി​ൽ നി​ന്നു വ​രു​ന്ന മ​ഴ​വെ​ള്ളം പൂ​ർ​ണ​മാ​യും വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഗേ​റ്റി​ലൂ​ടെ മു​റ്റ​ത്തേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​തി​നു കാ​ര​ണ​മാ​ യ​ത്.

ഈ ​ഭാ​ഗ​ത്ത് ഓ​ട നി​ർ​മി​ച്ച് സ്ലാ​ബ് ഇ​ടു​ക​യാ​ണ് പ​രി​ഹാ​രം. ഇ​പ്പോ​ൾ ചെ​ളി​വെ​ള്ള​ത്തി​ൽ സി​മ​ന്‍റ് ക​ട്ട നി​ര​ത്തി അ​തി​നു മു​ക​ളി​ലു​ടെ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കും പു​റ​ത്തേ​ക്കും പൊ​തു​ജ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ക​യ​റി​യി​റ​ങ്ങു​ന്ന​ത്.