ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഡ്രൈ ​ഡേ ആ​ച​ര​ണം
Friday, May 20, 2022 11:05 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ​യും ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി എ​ന്നി​വ​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ജി​ല്ലാ ആ​രോ​ഗ്യ ജാ​ഗ്ര​ത യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ളു​ക​ളും ശ​നി​യാ​ഴ്ച മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ശു​ചി​യാ​ക്ക​ണം. പ​ഞ്ചാ​യ​ത്തു​ത​ല മോ​ണി​റ്റ​റിം​ഗ് ഇ​ന്ന് ന​ട​ത്തും. ബ്ലോ​ക്കു​ത​ല മോ​ണി​റ്റ​റിം​ഗ് 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തും.
മ​ണ്ഡ​ല​ത​ല മോ​ണി​റ്റ​റിം​ഗ് 25, 26 തീ​യ​തി​ക​ളി​ലും ന​ട​ത്തും. ജി​ല്ല​യി​ല്‍ ഡെ​ങ്കി​പ്പ​നി​യേ​ക്കാ​ള്‍ എ​ലി​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്ക​ണം. റാ​ന്നി ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം ക​ള​ക്ട​ര്‍ ഇ​ട​പെ​ട്ട് വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ വി​ശ​ദീ​ക​രി​ച്ചു. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ൺ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ള്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ഡി​ഡി​പി, ഡി​എം​ഒ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ്ര​ള​യ മു​ന്നൊ​രു​ക്കം: റാ​ന്നി​യി​ല്‍ 23ന് ​യോ​ഗം

റാ​ന്നി: പ്ര​ള​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം 23ന് ​വൈ​കു​ന്നേ​രം നാ​ലി​നു റാ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ യോ​ഗം.

അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റ​ണം

കൊ​ടു​മ​ണ്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​ത്ത വ്യ​ക്തി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മാ​യി​രി​ക്കും അ​വ​ര​വ​രു​ടെ ഭൂ​മി​യി​ലു​ള്ള മ​രം വീ​ണ് ഉ​ണ്ടാ​കു​ന്ന എ​ല്ലാ അ​പ​ക​ട​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഫോ​ണ്‍ : 04734 285225.