വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ത്തി
Friday, May 20, 2022 11:03 PM IST
മാ​ന്നാ​ർ: വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ടു നി​ർ​ത്താ​തെ​പോ​യ ലോ​റി ഒ​ന്ന​ര ആ​ഴ്ച​യ്ക്കു ശേ​ഷം പോ​ലീ​സ് ക​ണ്ടെ​ത്തി.
ക​ഴി​ഞ്ഞ എ​ട്ടി​നു രാ​വി​ലെ 5.30നു ​മാ​ന്നാ​ർ പ​രു​മ​ല ജം​ഗ്ഷ​നു വ​ട​ക്കാ​ണ് റാ​ന്നി ഇ​ട​മ​ൺ സ്വ​ദേ​ശി​യാ​യ ന​ടേ​ശ​ൻ എ​ന്ന​യാ​ളെ നി​യ​ന്ത്ര​ണം തെ​റ്റി വ​ന്ന ലോ​റി ഇ​ടി​ച്ചി​ട്ടു നി​ർ​ത്താ​തെ പോ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ് ര​ണ്ടു മ​ണി​ക്കൂ​റോ​ളം ര​ക്തം​വാ​ർ​ന്ന് റോ​ഡി​ൽ​ക്കി​ട​ന്ന ന​ടേ​ശ​നെ മാ​ന്നാ​റി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ അ​ൻ​ഷാ​ദാ​ണ് സു​ഹൃ​ത്ത് ജ​യേ​ഷി​ന്‍റെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ന​ടേ​ശ​ൻ ഇ​പ്പോ​ഴും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അ​പ​ക​ടം ന​ട​ന്ന അ​ന്നു​ത​ന്നെ പോ​ലീ​സ് സി​സി​ടി​വി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ നി​ന്നാ​ണു ലോ​റി​യാ​ണ് ഇ​ടി​ച്ച​തെ​ന്നു മ​ന​സി​ലാ​യ​ത്. എ​ന്നാ​ൽ അ​ന്നു വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കി​ട്ടി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സ് വാ​ഹ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ ഇ​രു​ന്നൂ​റി​ല​ധി​കം കാ​മ​റാ​ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ല​ഭി​ച്ചി​ല്ല. പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഈ ​വാ​ഹ​നം പോ​യ ദി​ശ മ​ന​സി​ലാ​ക്കി മാ​ന്നാ​ർ വി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​യും കാ​മ​റ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ എം​സി റോ​ഡി​ൽ ളാ​യി​ക്കാ​ട് ഭാ​ഗ​ത്തെ കാ​മ​റ​യി​ൽ നി​ന്നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് കോ​ട്ട​യം പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ആ​ളി​നെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ​ത് തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലെ ഒ​രു ക​മ്പ​നി​യി​ലെ വാ​ഹ​ന​മാ​ണെ​ന്നും വാ​ഹ​നം ഉ​ട​ൻ ക​സ്റ്റ​ഡി​യി​ലെടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​സു​രേ​ഷ് കു​മാ​ർ, എ​സ്ഐ ഹ​രോ​ൾ​ഡ് ജോ​ർ​ജ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ദി​ഖ് ഉ​ൽ അ​ക്ബ​ർ, ഹാ​ഷിം, അ​നീ​ഷ്‌, സാ​ജി​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.