കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി കോ​ള​ജി​ലെ പ​രി​മി​തി​ക​ള്‍ ഘ​ട്ടംഘ​ട്ട​മാ​യി മാ​റ്റി​യെ​ടു​ക്കും: മ​ന്ത്രി
Friday, May 20, 2022 11:03 PM IST
കോ​ന്നി: പെ​രി​ഞ്ഞൊ​ട്ട​യ്ക്ക​ല്‍ സി​എ​ഫ്ആ​ര്‍​ഡി കോ​ള​ജി​ല്‍ നി​ല​വി​ലു​ള്ള പ​രി​മി​തി​ക​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി മാ​റ്റി എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. ഭ​ക്ഷ്യ-​പൊ​തു-​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ കാ​ര്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് റ​സി​ഡ​ന്‍​ഷ്യ​ല്‍ ട്രെ​യി​നിം​ഗി​ന് ആ​വ​ശ്യ​മാ​യ ഡോ​ര്‍​മെ​റ്റ​റി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ 100 ശ​ത​മാ​നം യ​ഥാ​ര്‍​ഥ്യ​മാ​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ സി​എ​ഫ്ആ​ര്‍​ഡി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. സി​എ​ഫ്ആ​ര്‍​ഡി കോ​ള​ജി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധി​ച്ച് ഫ​ലം ന​ല്‍​കും. സി​എ​ഫ്ആ​ര്‍​ഡി കോ​ള​ജി​ലെ ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു​പോ​ലെ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ത്തേ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നാ​യി ഭ​ക്ഷ്യ-​പൊ​തു-​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കാ​നും ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ജീ​വ​ന​ക്കാ​രി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും കൂ​ടി​യാ​ണ് ഡോ​ര്‍​മെ​റ്റ​റി കെ​ട്ടി​ടം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​ഫ്ആ​ര്‍​ഡി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ആ​ന്‍​ഡ് സ​പ്ലൈ​കോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സ​ഞ്ജീ​വ് പ​ട്ജോ​ഷി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ ശ​ശി, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍. ദേ​വ​കു​മാ​ര്‍, സി​എ​ഫ്ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ബി. ​അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.