രൂ​പ​ത സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക സം​ഗ​മം ഇ​ന്ന്
Friday, May 20, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം -ഹോ​റേ​ബ് - 2022, ഇ​ന്നു ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​ട്രേ​ഷ​ൻ തു​ട​ർ​ന്നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ത​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ശ്വാ​സ പ​രി​ശീ​ല​ന കാ​ര്യാ​ല​യ ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി​ൻ മ​ന​ക്ക​ലേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​തോ​മ​സ് ത​റ​യി​ൽ ക്ലാ​സ് ന​യി​ക്കും. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള നൂ​റു ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​ധ്യാ​പ​ക​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.