കോ​ന്നി ച​ന്ത​യി​ലെ മാ​ലി​ന്യ​പ്ര​ശ്‌​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് എം​എ​ല്‍​എ​യു​ടെ പ​ര​സ്യ​ശാ​സ​ന
Friday, May 20, 2022 11:03 PM IST
കോ​ന്നി: മാ​ലി​ന്യ​സം​സ്‌​ക​ര​ണം ന​ട​ത്തി​യെ​ന്ന് മ​ന്ത്രി​യു​ടെ യോ​ഗ​ത്തെ സെ​ക്ര​ട്ട​റി തെ​റ്റി​ധ​രി​പ്പി​ച്ചു.

കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ പ​ര​സ്യ​ശാ​സ​ന. മാ​ലി​ന്യ​പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ നാ​രാ​യ​ണ​പു​രം മാ​ർ​ക്ക​റ്റി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച​താ​യി സെ​ക്ര​ട്ട​റി പ​റ​ഞ്ഞി​രു​ന്നു. യോ​ഗ​ത്തെ സെ​ക്ര​ട്ട​റി തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ല്‍ കെ​ട്ടു​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ച​ന്ത​യി​ല്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​ത്. ഇ​ത് ക​ച്ച​വ​ട​ക്കാ​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ദു​ര്‍​ഗ​ന്ധം കാ​ര​ണം ച​ന്ത​യ്ക്കു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ല്‍ ഉ​ള്ള​ത്.

താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലും ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​ക​യും മാ​ലി​ന്യ​സം​സ്‌​ക​ര​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​എ​ല്‍​എ ആ​രോ​ഗ്യ​ജാ​ഗ്ര​ത ജി​ല്ലാ യോ​ഗ​ത്തി​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ല്‍, ച​ന്ത​യി​ലെ മാ​ലി​ന്യ​മെ​ല്ലാം സം​സ്‌​ക​രി​ച്ചു​വെ​ന്നാ​യി​രു​ന്നു കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ ബാ​ല​ന്‍ യോ​ഗ​ത്തെ അ​റി​യി​ച്ച​ത്. സ​ത്യാ​വ​സ്ഥ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ന്‍ യോ​ഗം അ​വ​സാ​നി​ച്ച ഉ​ട​ന്‍ ത​ന്നെ കോ​ന്നി ച​ന്ത​യി​ല്‍ കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടി അ​തി​രൂ​ക്ഷ​ഗ​ന്ധം പ​ട​ര്‍​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി എം​എ​ല്‍​എ നേ​രി​ല്‍​ക്ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടു. കൂ​ടാ​തെ, ച​ന്ത​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ശൗ​ചാ​ല​യ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്ന് എം​എ​ല്‍​എ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. എം​എ​ല്‍​എ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ​പ്പോ​ഴേ​ക്കും ച​ന്ത​യെ കു​റി​ച്ചു​ള്ള നി​ര​വ​ധി പ​രാ​തി​ക​ളു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളും എ​ത്തി.

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തെ മാ​ലി​ന്യ​സം​സ്‌​ക​ര​ണം ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ് തെ​റ്റി​ധ​രി​പ്പി​ച്ച​തി​ന് കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​ബാ​ല​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ആ​ര്‍. സു​മേ​ഷി​ന് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​ത്ര​യും ഭീ​ക​ര​മാ​യ അ​വ​സ്ഥ കേ​ര​ള​ത്തി​ലെ മ​റ്റൊ​രു ച​ന്ത​യ്ക്കു​മി​ല്ലെ​ന്നും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മു​ന്പ് മാ​ലി​ന്യ​ങ്ങ​ള്‍ ച​ന്ത​യി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​മെ​ന്ന് ഡി​ഡി​പി കെ.​ആ​ര്‍. സു​മേ​ഷ് ഉ​റ​പ്പ് ന​ല്‍​കി​യെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

നി​ല​വി​ലു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷം ഈ ​വി​ഷ​യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.