കെ​എ​സ്എ​ഫ്ഇ വാ​യ്പ ത​ര​പ്പെ​ടു​ത്താമെന്നു പ​റ​ഞ്ഞു ത​ട്ടി​പ്പ്; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Thursday, May 19, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: കെ​എ​സ്എ​ഫ്ഇ വാ​യ്പ ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്നു പ​റ​ഞ്ഞു നാ​ലു​പേ​രി​ല്‍ നി​ന്നാ​യി 60,000 ല്‍​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഏ​ഴം​കു​ളം തേ​പ്പു​പാ​റ തൊ​ടു​വ​ക്കാ​ട് മു​രു​പ്പേ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജോ​മോ​ന്‍ രാ​ജ​നെ (32)യാ​ണ് കൂ​ട​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യും നേ​രി​ട്ടു​മാ​യി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണു പ​രാ​തി. എ​സ്‌​ഐ​മാ​രാ​യ ദി​ല്‍​ജേ​ഷ്, റി​ക്‌​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ബി​ജെ​പി ധ​ർ​ണ ഇ​ന്ന്

മൈ​ല​പ്ര: മൈലപ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്നും അ​ഴി​മ​തി​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടും ക്രമ​ക്കേ​ടു​ക​ൾ ചു​ണ്ടി​ക്കാ​ട്ടി​യ ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ബി​ജെ​പി മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ധ​ർ​ണ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജം​ഗ്ഷ​നി​ൽ ന​ട​ക്കും.