മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ തെ​റി​ച്ചു; ഡി​സി​സി​ക്കെ​തി​രേ പ​ട​യൊ​രു​ക്കം
Thursday, May 19, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തെ പോ​രാ​യ്മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ ചി​ല​രെ നീ​ക്കി​യ ഡി​സി​സി ന​ട​പ​ടി​ക്കെ​തി​രേ പ​ട​യൊ​രു​ക്കം.
കോ​ണ്‍​ഗ്ര​സ് ജ​ന്മ​ദി​ന ഫ​ണ്ടാ​യ 137 ച​ല​ഞ്ച്, യൂ​ണി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണം എ​ന്നി​വ വി​ജ​യി​പ്പിക്കു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീഴ്ച​യും കൃ​ത്യ​വി​ലോ​പ​വും ന​ട​ത്തി​യെ​ന്ന പേ​രി​ലാ​ണു കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാം ​മാ​ത്യു (ഏ​നാ​ത്ത്), സാ​ബു മ​രു​തേ​ന്‍​കു​ന്നേ​ല്‍ (കോ​ട്ടാ​ങ്ങ​ല്‍), ഏ​ബ്ര​ഹാം പി. ​തോ​മ​സ് (ചെ​റു​കോ​ല്‍), പി.​എം. ജോ​ണ്‍​സ​ണ്‍ (ഇ​ല​ന്തൂ​ര്‍) , ജി​ജി ചെ​റി​യാ​ന്‍ (മ​ല്ല​പ്പു​ഴ​ശേ​രി), സു​ബി​ന്‍ നീ​റം​പ്ലാ​ക്ക​ല്‍ (കോ​യി​പ്രം) എ​ന്നി​വ​രെ സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു നീ​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്രഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​റി​യി​പ്പു വ​ന്ന​ത്.
അ​റി​ഞ്ഞ​ത് പ​ത്ര​ത്തി​ലൂ​ടെ
കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണു ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍.
ഡി​സി​സി ത​ങ്ങ​ള്‍​ക്കെ​തി​രേ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​ക്ഷേ​പം പു​റ​ത്താ​ക്ക​പ്പെ​ട്ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. വി​ശ​ദീ​ക​ര​ണം തേ​ടാ​തെ​യു​ള്ള ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. സീ​നി​യ​ര്‍ നേ​താ​ക്ക​ള​ട​ക്കം ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തു പ​ത്ര​വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണെ​ന്നും ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും പ​രാ​തി​ക​ളി​ൽ പ​റ​യുന്നു.
എ​ന്നാ​ൽ, കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണു പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം.
ക​രു​തി​ക്കൂ​ട്ടി​യോ?
നേ​ര​ത്തെ തി​രു​വ​ല്ല ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ഒ​രു​കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ നീ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ആ​റ​ന്മു​ള, റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​പ​ടി ഉ​ണ്ടാ​യ​ത്.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ളി​ൽ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ന്നു. ക​രു​തി​ക്കൂ​ട്ടി​യും ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണു ന​ട​പ​ടി​യെ​ന്നാ​ണ് ആ​ക്ഷേ​പം. പ്ര​വ​ര്‍​ത്ത​ന മി​ക​വ് കാ​ട്ടി​യ​വ​രും ജ​ന​പ്രീ​തി​യു​ള്ള​വ​രു​മാ​യ​വ​രെ നീ​ക്കം ചെ​യ്ത​തു പ്ര​ത്യേ​ക ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന ആ​ക്ഷേ​പ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ന്നു.
ഇ​തി​നി​ടെ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​ത്തി​നു പി​ന്നി​ലും ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നു.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പാ​ര്‍​ട്ടി തീ​രു​മാ​ന​പ്ര​കാ​രം ഈ ​മാ​സം രാ​ജി​വ​യ്ക്കാ​ന്‍ ഇ​രി​ക്ക​വേ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ​ത്തോ​ടെ ഭ​ര​ണം യു​ഡി​എ​ഫി​നു ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ആ​രോ​പി​ക്കു​ന്നു.